En Aathmau Snehikunen Yeshuve - എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേ - Christking - Lyrics

    En Aathmau Snehikunen Yeshuve - എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേ


    1 എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേ
    മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ
    എന്നുള്ളത്തിൽ ഇമ്പം ഇന്നും എന്നുമേ
    ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ

    2 നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ
    മുൻ സ്നേഹിച്ചതേശുവേ നീ അല്ലയോ
    എൻ പേർക്കു സ്വരക്തം ചൊരിഞ്ഞവനെ
    ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ

    3 നിൻ നെറ്റി മുൾമുടിക്കും കൈ ആണിക്കും
    വിരോധിച്ചിട്ടില്ല നീ ഈ എനിക്കും
    സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ
    ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ

    4 നീ നൽകുന്നാശ്വാസവും സർവവും ഞാൻ
    നിൻ നാമ മഹത്വത്തിന്നായ് കഴിപ്പാൻ
    സ്നേഹാഗ്നിയാൽ എന്നെ നിറയ്ക്കേണമേ
    ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ

    5 ഞാൻ സ്നേഹിക്കും നിന്നെ ഞാൻ ജീവിക്കും നാൾ
    വേർപെടുത്താമോ നമ്മെ മൃത്യുവിൻ വാൾ
    നിൻ ജയം അതെവിടെ മരണമേ
    ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ

    6 നിൻ ദാനമാം സ്വർഗ്ഗ മഹത്വത്തിലും
    നിൻമുഖം ഞാൻ നോക്കിക്കണ്ടുല്ലസിക്കും
    നീ ജീവകിരീടം നൽകും സമയെ
    ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ


    English

    En Aathmau Snehikunen Yeshuve - എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേ En Aathmau Snehikunen Yeshuve - എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേ Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.