En Aathmave Nee Dukhathil - എൻ ആത്മാവേ നീ ദുഃഖത്തിൽ - Christking - Lyrics

    En Aathmave Nee Dukhathil - എൻ ആത്മാവേ നീ ദുഃഖത്തിൽ


    1 എൻ ആത്മാവേ നീ ദുഃഖത്താൽ വിഷാദിക്കുന്നതെന്തിന്നായ്
    വന്നിടും വീണ്ടെടുപ്പിൻ നാൾ കാത്തിടുക കർത്താവിന്നായ്

    നീ കാത്തിരിക്ക കർത്താവിന്നായ് നീ കാത്തിരിക്ക കർത്താവിന്നായ്
    കർത്താവിന്നായ് എപ്പോഴും കാത്തിരിക്ക

    2 നിൻസ്നേഹപ്രയത്നം എല്ലാ വൃഥാവിൽ എന്നു തോന്നിയാൽ
    നീ ഓർത്തുകൊൾ തൻ വാഗ്ദത്തംകണ്ടിടും നീയും കൊയ്ത്തിൻനാൾ

    3 കർത്താവോടകന്നോടിയാൽ നിൻഓട്ടം എല്ലാം ആലസ്യം
    തന്നോടുകൂടെ നടന്നാൽ എല്ലായദ്ധ്വാനം മാധുര്യം

    4 നിൻ കണ്ണുനീരിൻ പ്രാർത്ഥന താൻ കേൾക്കാതിരിക്കുന്നുവോ
    വിശ്വാസത്തിൻ സുശോധന ഇതെന്നു മറന്നുപോയോ

    5 ഈ ഹീനദേഹത്തിങ്കൽ നീ ഞെരുങ്ങിടുന്നോ ക്ഷീണത്താൽ
    നിൻരാജൻ വരവിങ്കൽ ഈ മൺപാത്രം മിന്നും തേജസ്സാൽ

    6 നീ സ്നേഹിക്കുന്നനേകരും കർത്താവിൽ ഉറങ്ങിടുമ്പോൾ
    ഉയിർക്കും അവർ ഏവരും എന്നോർത്തു ആശ്വസിച്ചുകൊൾ

    7 നിൻഭക്തിയിങ്കൽ ക്ഷീണിപ്പാൻ പരീക്ഷ പെരുകുന്നുവോ?
    നിൻശക്തി ആവർത്തിക്കുവാൻ ഒർ ദിവ്യവഴിയുണ്ടല്ലോ

    8 വീണിടും നല്ലവീരന്മാർ യുവാക്കളും വിലപിക്കും
    കർത്താവെ കാത്തിരിക്കുന്നോർ തൻ നിത്യശക്തി പ്രാപിക്കും


    English

    En Aathmave Nee Dukhathil - എൻ ആത്മാവേ നീ ദുഃഖത്തിൽ En Aathmave Nee Dukhathil - എൻ ആത്മാവേ നീ ദുഃഖത്തിൽ Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.