En Dukha Velakal Aanadhamakkuvan - എൻ ദുഃഖ വേളകൾ ആനന്ദമാക്കുവാൻ - Christking - Lyrics

    En Dukha Velakal Aanadhamakkuvan - എൻ ദുഃഖ വേളകൾ ആനന്ദമാക്കുവാൻ


    1 എൻ ദു:ഖ വേളകൾ ആനന്ദമാക്കുവാൻ നാഥൻ കഷ്ടം സഹിച്ചു
    മനമേ നീ കലങ്ങുന്നതെന്തിനായ്‌ നാഥൻ ജീവിക്കുമ്പോൾ
    അവൻ കരുതും നൽ കരുതൽ ഇനി എന്തിനായ്‌ ആകുലങ്ങൾ

    ഹാലേലുയ്യാ ഹാലേലുയ്യാ
    ഹാലേലുയ്യാ ഹാലേലുയ്യാ(2)

    2 കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവൻ കണ്ണീരെല്ലാം തുടയ്ക്കും
    ഏതു ഖേദവും തീർക്കും തൻ കരത്താൽ ആശയോടെ ഞാൻ കാത്തിരിക്കും
    എന്നെ സ്നേഹിക്കും പ്രാണപ്രിയൻ എന്റെ പ്രാർത്ഥന കേട്ടീടുമേ (ഹാലേലുയ്യാ)

    3 ജീവിതത്തിൽ കഷ്ടം ഏറെ സഹിക്കിലും എന്നെ കാണുന്നവൻ
    എല്ലാ സ്ഥിതിക്കും ഭേദം വരുത്തുവാൻ വിശ്വസ്ഥനാണെൻ നാഥൻ
    തന്റെ പ്രവർത്തികൾ നിറവേറുവാൻ സമ്പൂർണമായ്‌ ഏൽപ്പിക്കുന്നു (ഹാലേലുയ്യാ)

    4 സത്യദൈവത്തിനായ്‌ നിൽക്കുമ്പോൾ തീച്ചൂള പ്രതികൂലമായീടിലും
    എന്റെ ദൈവത്തിൻ മഹത്വം കാണുവാൻ ഒരുക്കി അതെന്നോർക്കുന്നു ഞാൻ
    അഗ്നി നടുവിൽ ദൈവ പുത്രൻ എന്നെ കണ്മണി പോലെ കാക്കും (ഹാലേലുയ്യാ)


    English

    En Dukha Velakal Aanadhamakkuvan - എൻ ദുഃഖ വേളകൾ ആനന്ദമാക്കുവാൻ En Dukha Velakal Aanadhamakkuvan - എൻ ദുഃഖ വേളകൾ ആനന്ദമാക്കുവാൻ Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.