En Maname Dinam Vazhthuka Nee - എൻ മനമേ ദിനം വാഴ്ത്തുക നീ എന്റെ സർവ്വാന്ത - Christking - Lyrics

    En Maname Dinam Vazhthuka Nee - എൻ മനമേ ദിനം വാഴ്ത്തുക നീ എന്റെ സർവ്വാന്ത


    എന്മനമേ ദിനം വാഴ്ത്തുക നീ
    എന്റെ സർവ്വാന്തരംഗവുമേ യഹോവയെ
    എന്മനമേ ദിനം വാഴ്ത്തുക നീ

    1 തന്നുപകാരങ്ങൾ ഓർത്തു നിരന്തരം
    നന്ദിയാൽ പ്രിയനെ വാഴ്ത്തിപുകഴ്ത്തിടാം
    നിന്നകൃത്യങ്ങൾ മോചിച്ചിടുന്നു
    നിന്നുടെ രോഗങ്ങൾ സൗഖ്യമാക്കുന്നു
    നിൻ ജീവനവൻ വീണ്ടെടുത്തിടുന്നു;- എന്മനമേ...

    2 നിന്നുടെ യൗവ്വനം കഴുകൻ പോൽ പുതുക്കി
    നന്മയാൽ വായ്ക്കവൻ തൃപ്തിയെ തരുന്നു
    പീഢിതർക്കായ് നീതി ന്യായം നടത്തി
    തൻ ദയ നമ്മെ അണിയിക്കുന്നോൻ
    കൃപയും കരുണയും നിറഞ്ഞവൻ താൻ;- എന്മനമേ...

    3 നമ്മുടെ പാപങ്ങൾക്കൊത്ത വിധം പരൻ
    പകരം നമ്മോടു പ്രവർത്തിക്കുന്നില്ല
    വാനം ഭൂമിക്കുമേൽ ഉന്നതം പോലെ
    തൻ ദയ ഭക്തർമേൽ ഉന്നതം തന്നെ
    നാം വെറും പൊടി അവനോർത്തിടുന്നു;- എന്മനമേ...

    4 നരനുടെ ആയുസു പുല്ലു പോലാകുന്നു
    വയലിലെ പൂവുപോൽ ക്ഷണികമീഭൂമിയിൽ
    എങ്കിലോ തൻ ദയ ഭക്തരിലും നീതി
    മക്കളുടെ മേലും സുസ്തിരം തന്നെ
    തൻ നിയമങ്ങൾ പ്രമാണിപ്പോർക്കും;- എന്മനമേ...

    5 സ്വർഗ്ഗ സിംഹാസനെ നിത്യമായ് വാഴുന്ന
    സുതുത്യനാം യാഹിനെ വാഴ്ത്തി വണങ്ങിടാം
    തൻ വചനത്തിന്റെ ശബ്ദം ശ്രവിച്ചു
    തൻ ഹിതം ചെയ്യുന്ന ശുശ്രൂഷകനായി
    വാഴ്ത്തുവിൻ യഹോവയിൻ വൻ നാമത്തെ;- എന്മനമേ...


    En Maname Dinam Vazhthuka Nee
    Ente Sarvandarangavume- Yehovaye
    En Maname Dinam Vazhthuka Nee

    1 Thannupakarangal Orthu Nirantharam
    Nandiyal Priyane Vazhthi Pukazhthidam
    Ninnakruthyangal Mochichidunnu
    Ninnude Rogangal Saukhyamakkunnu
    Nin Jeevanavan Veendeduthidunnu

    2 Ninnude Yauvanam Kazhukan Pol Puthukki
    Nanmayal Vaykavan Thripthiye Tharunnu
    Peeditharkkai Neethi Nayam Nadathi
    Than Daya Namme Aniyikkunnon
    Krupayum Karunayum Niranjavan Than

    3 Nammude Papangalkothavidham Paran
    Pakaram Nammodu Prevarthikunnilla
    Vanam Bhoomikumel Unnatham Pole
    Than Daya Bhaktharmel Unnatham Thanne
    Naam Verum Podi Ennavanorthidunnu

    4 Naranude Aayussu Pullu Polakunnu
    Vayalile Poovupol Kshenikamee Bhoomiyil
    Engkilo Than Daya Bhaktharilum Neethi-
    Makalude Melum Susthiram Thane
    Than Neyamangal Premanipporkkum

    5 Sworga Simhasane Nithiamai Vazhunna
    Sthuthianam Yahine Vazhthi Vanangeedam
    Than Vachanathinte Sabdam Shrevichu
    Than Hitham Cheyunna Shushrushakanayi
    Vazhthuven Yehovayin Van Namathe



    En Maname Dinam Vazhthuka Nee - എൻ മനമേ ദിനം വാഴ്ത്തുക നീ എന്റെ സർവ്വാന്ത En Maname Dinam Vazhthuka Nee - എൻ മനമേ ദിനം വാഴ്ത്തുക നീ എന്റെ സർവ്വാന്ത Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.