En Manam Puthugetham - എൻ മനം പുതുഗീതം പാടി - Christking - Lyrics

    En Manam Puthugetham - എൻ മനം പുതുഗീതം പാടി


    എൻമനം പുതുഗീതം പാടി വാഴ്ത്തിപ്പുകഴ്ത്തിടുമേ
    ഉന്നതനേശുവിനെ നിത്യജീവനെനിക്കരുളാനവൻ തിരു
    ജീവനെത്തന്നല്ലോ എനിക്കവൻ തൻജീവനെത്തന്നല്ലോ

    1 സന്തതം തന്നുപകാരങ്ങളെ-ന്നന്തരംഗമോർത്തു പാടിടുമേ
    അന്തമില്ലാ കൃപ പകർന്നെൻ ബന്ധനമഴിച്ചവൻ വീണ്ടെടുത്തു
    സ്വന്തമാക്കി ദൈവപൈതലാക്കി

    2 ലോകം തരാത്ത സമാധാനവും ശോകം കലരാത്തൊരാനന്ദവും
    അനുദിനവും അരുളിയെന്നെ അനുഗ്രഹിക്കുന്നവനത്ഭുതമായ്
    അനുഗമിക്കുന്നു ഞാനിന്നവനെ

    3 പാരിടമിതിൽ പല ശോധനകൾ നേരിടുകിലും ഭയമില്ലെനിക്കു
    ചാരിടും ഞാനെൻപെഴും തൻ മാറിടമതിലഭയം തിരയും
    മാറിടുമെൻ മനഃക്ലേശമെല്ലാം

    4 നല്ല പോരാട്ടം പോരാടിടും ഞാൻ മുമ്പിലുള്ളോട്ടം തികച്ചിടും ഞാൻ
    വിശ്വാസത്തെ കാത്തിടുമെന്നാശ്വാസനാട്ടിൽ ഞാനെത്തിടുമേ
    ദർശിക്കുമേശുവിൻ പൊൻമുഖം ഞാൻ


    English

    En Manam Puthugetham - എൻ മനം പുതുഗീതം പാടി En Manam Puthugetham - എൻ മനം പുതുഗീതം പാടി Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.