En Rakshakanaam Yeshuve Enne Daya - എൻ രക്ഷകനാമെശുവേ എന്നെ ദയയോടു - Christking - Lyrics

    En Rakshakanaam Yeshuve Enne Daya - എൻ രക്ഷകനാമെശുവേ എന്നെ ദയയോടു


    എൻ രക്ഷകനാമെശുവേ എന്നെ ദയയോടു കാത്തു
    എന്നെ ദൈവഭക്തിയിൽ വളർത്തി നന്നാക്കിടുക

    1 പാപസമുദ്രത്തിലയ്യോ പാരിലുഴന്നിടുന്നയ്യോ
    പാലകാ എൻ ചിത്തം ശുദ്ധമാക്കി പാലിച്ചീടുക

    2 കന്മഷപരിഹാരാർത്ഥം ചിന്തിയ തിരുരക്തത്തിൽ
    കാരുണ്യത്താൽ മനംകഴുകി ദേവാ ശുദ്ധീകരിക്ക!

    3 നിന്നാലെ സൗജന്യമായി സമ്പാദിതമാം രക്ഷയിൽ
    എന്നെയവകാശിയാക്കിക്കൊൾക കൃപാസ്വരൂപാ

    4 വേദപ്രമാണത്തിൽനിന്നു വേഗം ഞാനത്ഭുതകാര്യം
    സാദരം കാൺമാനെൻകൺകൾ നാഥാ! തുറക്കണമേ!

    5 വ്യാജവഴിയിൽ നിന്നെന്നെ വേഗം നീയകറ്റി നിന്റെ
    വേദപ്രമാണത്തെ കൃപയോടെ നൽകീടണമേ

    6 മായയെ നോക്കാതവണ്ണം എന്റെ കൺകൾ നീ തിരിച്ചു
    മഹൽ ഗുരോ നിൻ വഴിയിലെന്നെ നടത്തേണമേ

    7 ഭൂലോകവാസം കഴിച്ചു സ്വർല്ലോകത്തെ ഞാൻ പ്രാപിച്ചു
    കൊള്ളുവാൻ വേണ്ടുന്നതെല്ലാമെന്നെ കാണിക്കണമേ!


    En Rakshakanaam Yeshuve Enne Dayayodu Kaathu
    Enne Daivabhakthiyil Valarthi Nannaakkiduka

    1 Papasamudrathilayyo Paaril Uzhannidunnayyo
    Palaka en Citham Shuddhamakki Palicheduka

    2 Kanmasha Pariharart’tham Chinthiya Thirurakthathil
    Karunyathal Manan Kazhuki Deva Shud'dhikarikka!

    3 Ninnale Sawjan'yamayi Sampadithamam Rakshayil
    Enne Avakashi Aakkikkolka Krupasvarupa

    4 Vedapramanathilninnu Vegam Njaan Athbuthakaryam
    Sadaram Kaṇman en Kankal Nathha! Turakkename!

    5 Vyajavazhiyil Ninnenne Vegam Neyakatti Ninte
    Veda Pramanathe Krpayode Nalkedaname

    6 Mayaye Nokkathevannam Ente Kankal Ne Thirichu
    Mahal Guro Nin Vazhiyilenne Nadathename

    7 Bhulokavasam Kazhichu Svarllokathe Njaan Prapichu
    Kolluvan Vendunnathellamenne Kanikkaname!



    En Rakshakanaam Yeshuve Enne Daya - എൻ രക്ഷകനാമെശുവേ എന്നെ ദയയോടു En Rakshakanaam Yeshuve Enne Daya - എൻ രക്ഷകനാമെശുവേ എന്നെ ദയയോടു Reviewed by Christking on April 12, 2020 Rating: 5

    No comments:

    Powered by Blogger.