En Yeshu en Sangetham en Balam - എൻ യേശു എൻ സംഗീതം എൻ ബലം

- Malayalam Lyrics
- English Lyrics
1 എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
താൻ ജീവന്റെ കിരീടം എനിക്കു തരുന്നു
തൻമുഖത്തിൻ പ്രകാശം ഹാ! എത്ര മധുരം!
ഹാ! നല്ലൊരവകാശം എന്റേതു നിശ്ചയം!
2 എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
എനിക്കു വിപരീതം ആയ കൈയെഴുത്ത്
തൻക്രൂശിൻ തിരുരക്തം മായിച്ചുകളഞ്ഞു
ശത്രുത തീർത്തു സ്വർഗ്ഗം എനിക്കു തുറന്നു
3 എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
എൻഹൃദയത്തിൻ ഖേദം ഒക്കെ താൻ തീർക്കുന്നു
എൻവഴിയിൽ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോൾ നല്ലാശ്വാസം യേശുവിൻ മാർവ്വിടം
4 എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
താൻ നിത്യസ്നേഹംകൊണ്ടുഎന്നെ സ്നേഹിക്കുന്നു
താൻ തുടങ്ങിയ വേല എന്നിൽ നിവർത്തിക്കും
തൻ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളും
5 എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
തൻവരവു സമീപം നേരം പുലരുന്നു
ദിവ്യമഹത്ത്വത്തോടു താൻ വെളിപ്പെട്ടിടും
ഈ ഞാനുമവനോടു കൂടെ പ്രകാശിക്കും
1 en Yeshu en Samgeetham en Balam Aakunnu
Thaan Jeevante Kireedam Enikku Tharunnu
Thanmukhathin Prakaasham Haa! Ethra Madhuram!
Haa! Nalloravakaasham Entethu Nishchayam!
2 en Yeshu en Samgeetham en Balam Aakunnu
Enikku Vipareetham Aaya Kaiyezhuthe
Than Krooshin Thiruraktham Maayichukalanju
Shathrutha Theerthu Svarggam Enikku Thurannu
3 en Yeshu en Samgeetham en Balam Aakunnu
En_hrdayathin Khedam Okke Thaan Theerkkunnu
Envazhiyil Prayaasam Njerukkam Sangkadam
Varumpol Nallaashvasam Yeshuvin Maarvvidam
4 en Yeshu en Samgeetham en Balam Aakunnu
Thaan Nithya Sneham’kondu Enne Snehikkunnu
Thaan Thudangiya Vela Ennil Nivarthikkum
Than Krshna’manipole Enne Kaathukollum
5 en Yeshu en Samgeetham en Balam Aakunnu
Thanvaravu Sameepam Neram Pularunnu
Divyamahathvathodu Thaan Velippettidum
Iee Njaanu’mavanodu Koode Prakaashikkum
En Yeshu en Sangetham en Balam - എൻ യേശു എൻ സംഗീതം എൻ ബലം
Reviewed by Christking
on
April 20, 2020
Rating:

No comments: