En Yeshu Enikkay Karuthidumpol - എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ - Christking - Lyrics

    En Yeshu Enikkay Karuthidumpol - എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ


    എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ
    എനിക്കൊരു കുറവുമില്ലെൻ മനമേ

    1 പാപികളിൽ പരമൻപു കലർന്നവൻ
    പാരിതിൽ മനുസുതനായ് വന്നവൻ
    ജീവനെത്തന്നവൻ ചാവിനെ വെന്നവൻ
    ജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻ

    2 കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ
    കൂടെയുണ്ടിനിയവനെന്നരികിൽ
    കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും
    കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും

    3 സങ്കടത്തിൽ സഖിയും സർവ്വ സഹായിയും
    സദ്ഗുരുനാഥനും നായകനും
    എൻജീവയപ്പവുമൻപെഴുമപ്പനും
    സർവ്വവുമെനിക്കവൻ സങ്കടമില്ലിനി

    4 വാനവും ഭൂമിയുമാകൃതി ചെയ്തവൻ
    താനെനിക്കാശ്രയം ഭയമെന്തിന്നായ്?
    വയലിലെ താമര വളരുവതില്ലയോ
    വാനിലെപ്പറവകൾ പുലരുവതില്ലയോ

    5 പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും
    മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും
    പരമവിളിയുടെ ഫലമെഴും വിരുതിനെ
    ക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ


    English

    En Yeshu Enikkay Karuthidumpol - എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ En Yeshu Enikkay Karuthidumpol - എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ Reviewed by Christking on April 20, 2020 Rating: 5

    No comments:

    Powered by Blogger.