En Yeshu Rakshakan en Nalla Idaya - എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ - Christking - Lyrics

    En Yeshu Rakshakan en Nalla Idaya - എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ


    1 എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ
    തൻ ആടുകളിൽ ഒന്നിനും ഇല്ലൊരു കുറവും

    നന്മ മാത്രമേ പൂർണ്ണകൃപയും
    യേശുവേ! നിൻആടിനെ എപ്പോഴും പിൻചെല്ലും

    2 ഞാൻ നാശവഴിയിൽ തെറ്റിടും നേരത്തിൽ
    തൻ സ്വർഗ്ഗഭാഗ്യം വിട്ടു താൻ എന്നെ അന്വേഷിപ്പാൻ

    3 തൻ ശബ്ദം കേട്ടു ഞാൻ സന്തോഷത്തോടെ താൻ
    തൻ മാർവ്വിൽ എന്നെ അണച്ചു എൻകണ്ണീർ തുടച്ചു

    4 എൻ പാപമുറിവു യേശു പൊറുപ്പിച്ചു
    തൻ സ്വന്തം രക്തം തന്നവൻ ഹാ! നല്ല ഇടയൻ

    5 പിതാവിൻ ഭവനം ഇപ്പോൾ എൻ പാർപ്പിടം
    സ്വർഗ്ഗീയ ഭക്ഷണംകൊണ്ടുഞാൻ തൃപ്തിപ്പെടുന്നു

    6 ഞാൻ സിംഹഗർജ്ജനം കേട്ടാൽ ഇല്ലിളക്കം
    തൻകൈയിൻ കോലും വെടിയും സാത്താനെ ഓടിക്കും

    7 എന്നെ വിളിച്ചവൻ എന്നേക്കും വിശ്വസ്തൻ
    താൻ അന്ത്യത്തോളം എന്നെയും വിടാതെ സൂക്ഷിക്കും

    8 തൻ സ്വർഗ്ഗഭാഗ്യവും മാറാത്ത തേജസ്സും
    എൻയേശു തരും എനിക്കും ഇങ്ങില്ലോർ കുറവും


    English

    En Yeshu Rakshakan en Nalla Idaya - എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ En Yeshu Rakshakan en Nalla Idaya - എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ Reviewed by Christking on April 21, 2020 Rating: 5

    No comments:

    Powered by Blogger.