En Yeshuve Rashaka Nalla Snehithan - എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ - Christking - Lyrics

    En Yeshuve Rashaka Nalla Snehithan - എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ


    1 എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ നീ
    മാറാത്ത മാധുര്യവാൻനീയോ
    ഇന്നലേമിന്നും എന്നുമനന്യനായ്
    മന്നിലെൻ കൂടെയുണ്ട്

    2 എൻ വേദനവേളയിൽ നീ വരും തുണയായ്
    പേടിക്കയില്ലിനീ ഞാൻഎന്നിൽ
    നൽകിയതെല്ലാം നന്മയിൻ കരുതൽ
    എന്നൊരു നാളറിയും

    3 എൻജീവിതഭാരങ്ങൾ ആരിലുമധികം
    നീയറിയുന്നുവല്ലോ നാഥാ
    നിന്നിലല്ലാതെയാരിൽ ഞാൻ ചാരിടും
    നീറുന്ന ശോധനയിൽ

    4 ഈ ലോകസാഗരത്തിൽ വൻതിരമാലകൾ
    ആഞ്ഞടിക്കും നേരത്തിൽനിന്റെ
    ആണികളേറ്റ പാണിയാലെന്നെ നീ
    അൻപോടു താങ്ങിടുന്നു

    5 എന്നാധികൾ തീർപ്പാൻ എന്നു നീ വരുമോ
    എന്നുമെന്നാശയതാം അന്നു
    ഖിന്നതയകന്നു നിന്നോടുകൂടെ ഞാൻ
    എന്നാളും വാണിടുമേ


    1 en Yeshuve Rakshaka Nalla Snehithan Nee
    Maratha Madurya’van-neeyo
    Innaleu’minnum Ennum’manannyanay
    Mannilen Kudeyunde

    2 en Vedana’velayil Nee Varum Thunayay
    Pedikayillini Njan-ennil
    Nalkiyathellam Nanmayin Karuthal
    Ennorunalarium

    3 en Jeevitha’bharangal Aarilu’mathikam
    Nee’ariyunnuvallo-nada
    Ninni’lallathe’aril Njan Charidum
    Neerunna Shodanayil

    4 Iee Loka’sagarathil Van Thiramalakal
    Aanjadikum Nerathil-ninte
    Aanikaletta Paniyalenne Nee
    Anpodu Thangidunnu

    5 Ennadikal Therpan Ennu Neee Varumo
    Ennum’ennashayatham-annu
    Kinnatha’akannu Ninnodu’kude Njan
    Ennalum Vanidume



    En Yeshuve Rashaka Nalla Snehithan - എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ En Yeshuve Rashaka Nalla Snehithan - എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ Reviewed by Christking on April 21, 2020 Rating: 5

    No comments:

    Powered by Blogger.