Engo Chumannu Pokunnu - എങ്ങോ ചുമന്നു പോകുന്നു - Christking - Lyrics

    Engo Chumannu Pokunnu - എങ്ങോ ചുമന്നു പോകുന്നു


    എങ്ങോ ചുമന്നു പോകുന്നു! കുരിശുമരം
    എങ്ങോ ചുമന്നു പോകുന്നു!

    1 എങ്ങോ ചുമന്നുപോകുന്നിങ്ങി-കാനലിൽ നിന്റെ
    അംഗം മുഴുവൻ തളർന്നയ്യോ-എൻ യേശുനാഥാ

    2 പാപികളാലെ വന്ന ഭാരച്ചുമടോ? ഇതു
    ദേവാ നിൻതോളിറ്റു-വേവൽപെടുന്നതും നീ

    3 ഭാരം വഹിപ്പാനേതും-കായബലമില്ലാതെ
    പാരം പരിശ്രമപ്പെട്ടായാസത്തോടുകൂടെ

    4 കൈകാൽ തളർന്നും ഇരു-കൺകൾ ഇരുണ്ടും നിന്റെ
    മെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ

    5 കഷ്ടമീദ്രോഹികളാൽ-കഷ്ടപ്പെട്ടതു കണ്ടാൽ
    പൊട്ടും മനം എൻ ദോഷം-കൂടെ എടുത്തുകൊണ്ടു

    6 വേച്ചും വിറച്ചും അടിവെച്ചും പോകവെ ഒരു
    വീഴ്ചകൂടാതെ ശിമോൻ താനും പിന്തുടർന്നുകൊണ്ട്

    7 മാതാവാതുര തന്റെ ജാതി ജനങ്ങളോടും
    മായമില്ലാതെ നാരികൂട്ടം വിലാപമോടും

    8 കൊല്ലാനോ നിൻ ദേഹത്തെ? വെല്ലാനോ മരണത്തെ?
    എല്ലാ പാപങ്ങളെയും ഇല്ലാതെയാക്കുവാനോ?
    9 കണ്ഠക്കള്ളർ നടുവിൽ-കൊണ്ടൊതുക്കിടുവാനോ?
    ശണ്ഠാളൻമാരെ തൂക്കും-തലയോട്ടിൻ മേട്ടിനോ

    10 നാശവിനാശനാ സ-ർവ്വേശൻ യേശുവേ നിന്റെ
    ദാസർ നാശം ഒഴിവാൻ-ഈ ചുമടും എടുത്തു


    Engo Chumannu Pokunnu Kurishumaram
    Engo Chumannu Pokunnu

    1 Engo Chumannu Pokunningi-kaanalil Ninte
    Amgam Muzhuvan Thalarnnayyo-en Yeshunatha

    2 Papikalale Vanna Bharachumado? Ithu
    Deva Nintholilettu-vevalpedunnathum Nee

    3 Bharam Vahippanethum-kayabalamillathe
    Param Parishramappettayasathodukoode

    4 Kaikaal Thalarnnum Iru-kankal Irundum Ninte
    Meykanthi Vadi Eettam-naavu Varandum Ayyo

    5 Kashdamedrohikalal-kashadappettathu Kandal
    Pottum Manam en Dosham-koode Eduthukondu

    6 Vechum Virachum Adivechum Pokave Oru
    Veezcha’koodathe Shimon Thanum Pinthudarnnukonde

    7 Mathavathura Thante Jaathi Janangalodum
    Mayamillathe Narikoottam Vilapamodum

    8 Kollano Nin Dehathe? Vellaano Maranathe?
    Ellaa Papangaleyum Illatheyakkuvano?

    9 Kandakkallar Naduvil-kondothukkiduvano?
    Shandalanmare Thokkum-thalayottin Mettino

    10 Nashavinashana? Sa-rvveshan Yeshuve? Ninte
    Dasar Nasham Ozhivan-iee Chumadum Eduthu



    Engo Chumannu Pokunnu - എങ്ങോ ചുമന്നു പോകുന്നു Engo Chumannu Pokunnu - എങ്ങോ ചുമന്നു പോകുന്നു Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.