Engum Pukazthuvin Suvishesham - എങ്ങും പുകഴ്ത്തുവിൻ സുവിശേഷം - Christking - Lyrics

    Engum Pukazthuvin Suvishesham - എങ്ങും പുകഴ്ത്തുവിൻ സുവിശേഷം


    എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ
    മംഗള ജയ ജയ സന്ദേശം

    1 നരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും
    വിമല മനോഹര സുവിശേഷം ഹാ!

    2 അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും
    വേദാന്തപ്പൊരുൾ സുവിശേഷം ഹാ!

    3 ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും
    ശാന്തി സന്ദായക സുവിശേഷം ഹാ!

    4 വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും
    വിജയധ്വനിയീ സുവിശേഷം ഹാ!

    5 കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും
    പാപനിവാരണ സുവിശേഷം ഹാ!

    6 നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനം
    കുരിശിൻ വചനം സുവിശേഷം ഹാ!


    Engum Pukazhthuvin Suvishesham
    Ha! Mangala Jaya Jaya Sandesham

    1 Narabhojikale Narasnehikalaa-muthama Sodararaakkum
    Vimala Manohara Suvishesham- Haa!

    2 Ajnjaanaandhatha Aakeyakattum Vijnjaanakkathir Veeshum
    Vedaantha Pporul Suvishesham- Haa!

    3 Bheekara Samara Samaakulamaakum Bhoomiyil Bheethiye Neekkum
    Shaanthi Sandhaayaka Suvishesham- Haa!

    4 Vimalajeneshuvil Vishwasichidukil Viduthalanaamayam Arulum
    Vijaya Dhwaniyee Suvishesham- Haa!

    5 Krupayaalethoru Paathakaneyum Paavana Shobhithanaakkum
    Paapanivaarana Suvishesham- Haa!

    6 Nashikkum Laukika Janathinu Heenam Namukko Daivika Jnjaanam
    Kurishin Vachanam Suvishesham- Haa!



    Engum Pukazthuvin Suvishesham - എങ്ങും പുകഴ്ത്തുവിൻ സുവിശേഷം Engum Pukazthuvin Suvishesham - എങ്ങും പുകഴ്ത്തുവിൻ സുവിശേഷം Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.