Ennaathmave Vazhthuka Nee - എന്നാത്മാവേ വാഴ്ത്തുക നീ - Christking - Lyrics

    Ennaathmave Vazhthuka Nee - എന്നാത്മാവേ വാഴ്ത്തുക നീ


    1 എന്നാത്മാവേ വാഴ്ത്തുക നീ
    നിന്നുടെ കർത്താവിനെ
    തൻ ഉപകാരങ്ങൾ ഒന്നും
    എന്നുമേ മറക്കൊലാ
    നിൻ അകൃത്യങ്ങൾ ഒക്കെയും
    സന്തതം മോചിച്ചു നിൻ
    രോഗമെല്ലാം മാറ്റി നിന്നെ
    സൗഖ്യമാക്കീടുന്നു താൻ

    2 ജീവനെ നാശത്തിൽനിന്നു
    വീണ്ടെടുത്തു നിന്നെ തൻ
    കാരുണ്യങ്ങളാൽ കിരീടധാരണം ചെയ്യുന്നവൻ
    നന്മയാൽ നാൾതോറുമേ നീ
    ഉൺമയിൽ ത്യപ്തനായ് നിൻ
    യൗവ്വനം കഴുകനെപോൽ
    നവമാക്കുന്നു നിത്യം

    3 സർവ്വത്തിന്നുമായ് സ്തുതിക്ക
    ദൈവമാം പിതാവിനെ
    കർത്തൻ നല്ലോൻ തൻ കരുണ നിത്യമായുള്ളതത്രെ
    തന്നുടെ വഴികളെല്ലാം ഉന്നതം എന്നാകിലും
    തൻ പ്രിയ മക്കൾക്കു സർവ്വം
    നന്മയായ് വന്നീടുമെ


    English

    Ennaathmave Vazhthuka Nee - എന്നാത്മാവേ വാഴ്ത്തുക നീ Ennaathmave Vazhthuka Nee - എന്നാത്മാവേ വാഴ്ത്തുക നീ Reviewed by Christking on April 24, 2020 Rating: 5

    No comments:

    Powered by Blogger.