Ennanudayam Irulaanulakil Neethi - എന്നാണുദയം ഇരുളാണുലകിൽ - Christking - Lyrics

    Ennanudayam Irulaanulakil Neethi - എന്നാണുദയം ഇരുളാണുലകിൽ


    എന്നാണുദയം ഇരുളാണുലകിൽ
    നീതിസൂര്യാ എന്നാണുദയം
    ഓമനപ്പുലരി പൊന്നൊളി വിതറാൻ
    താമസമിനി വരുമോ? താമസമിനി വരുമോ

    1 കുരിശിന്നൊളിയേ! കൃപകൾ വിതറും
    സ്നേഹക്കതിരേ കുരിശിന്നൊളിയേ
    പാരിലെ പാപക്കൂരിരുളകലാൻ;
    വേറൊളി ഒന്നുമില്ലയേ(2)

    2 ഉലകജനങ്ങൾ കലഹജലത്തിൽ
    മുഴുകി മുഴുൻ ഉലകജനങ്ങൾ
    ദൈവികചിന്താഹീനരായ് ജനത;
    അന്ധരായ് വലഞ്ഞിടുന്നേ(2)

    3 ദൈവജനവും നിലകാത്തിടാതെ
    വീണുപോയി ദൈവജനവും
    ആദിമസ്നേഹം ആരിലും കുറവായ്;
    നാണയക്കൊതിയേറെയായ്(2)

    4 ജീവജലമേ നിറവായ് ഒഴുകും
    ജീവനദിയേ! ജീവജലമേ!
    ചുടുവെയിലുലകിൽ നീ അകം കുളിർത്താൽ;
    ദാഹമിനിയുമില്ലയേ(2)


    Ennanudayam Irulanulakil
    Neethisurya Ennanudayam
    Omanapulari Ponoli Vitharan
    Thamasamini Varumo Thamasamini Varumo

    1 Kurishinoliye Kripakal Vitharum
    Snehakathire Kurishinoliye
    Parile Papakurirulakalan
    Veroli Onnumilaye (2) - Ennanudayam

    2 Ulakajanangal Kalahajalathil
    Muzhuki Muzhuvan Ulakajanangal
    Daivika Chinthaheenaraay Janatha
    Antharaay Valanjeedune (2) - Ennanudayam..

    3 Daivajanavum Nilakathidathe
    Veenupoyi Daivajanavum
    Aadima Sneham Aarilum Kuravaay
    Nannayakothiyerayaay (2) - Ennanudayam

    4 Jeevajalame Niravaay Ozhukum
    Jeevanadiye Jeevajalame
    Chuduveyilulakil Nee Akam Kulirthaal
    Daahaminiyumilaye (2) - Ennanudayam



    Ennanudayam Irulaanulakil Neethi - എന്നാണുദയം ഇരുളാണുലകിൽ Ennanudayam Irulaanulakil Neethi - എന്നാണുദയം ഇരുളാണുലകിൽ Reviewed by Christking on April 24, 2020 Rating: 5

    No comments:

    Powered by Blogger.