Enne Ariyunnavan Enne Karuthunnavan - എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻ

- Malayalam Lyrics
- English Lyrics
എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻ
എന്നെ കാക്കുന്നവൻ എന്റെ യേശുവത്രേ
1 വഴിയറിയാതെ ഞാൻ അലഞ്ഞിടുമ്പോൾ
വഴികാട്ടുന്നവൻ യേശു
വഴിയും സത്യവും ജീവനും നീയേ
സഹയാത്രികനും നീയേ;- എന്നെ…
2 നീതി ലഭിക്കാതെ തളർന്നീടുമ്പോൾ
ശാന്തി നൽകുന്നവൻ യേശു
പുനരുത്ഥാനവും ജീവനും നീയേ
പുതുശക്തിയതും നീയേ;- എന്നെ…
3 ആശ്രയമില്ലാതെ വലഞ്ഞീടുമ്പോൾ
ആശ്രിതവത്സലൻ യേശു
നല്ലിടയനും വാതിലും നീയേ
ചേർത്തിടും നിത്യതയിങ്കൽ;- എന്നെ...
English
Enne Ariyunnavan Enne Karuthunnavan - എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻ
Reviewed by Christking
on
April 25, 2020
Rating:

No comments: