Enne Jayaali Aakkeeduvaan - എന്നെ ജയാളി ആക്കീടുവാൻ

- Malayalam Lyrics
- English Lyrics
എന്നെ ജയാളി ആക്കീടുവാൻ
മന്നിതിൽ വന്നവനെ
നിൻ ദയയാണെല്ലോ എൻ ജീവിതം
നന്ദി നന്ദി നാഥാ
നന്ദി നന്ദി നാഥാ നന്ദി നന്ദി ദേവ
നിൻ ദാനം എന്നെന്നും ഓർത്തിടും ഞാൻ
നന്ദി നന്ദി നാഥാ
പാപത്തിൻ ശക്തിയിൽ നിന്നും വീണ്ടെടുപ്പാൻ
പാവന നിണം ഒഴുക്കി
പാപിയെ രക്ഷിപ്പാൻ പ്രാണനെ അർപ്പിച്ച
സ്നേഹവാൻ യേശുവേ നിൻ
ആ സ്നേഹം മഹൽ സ്നേഹമേ
മൃത്യുവെ വെന്നവൻ നൽകുന്ന ജയമേ
പാരിതിൽ എന്നുടെ ജയമേ
ഉയര്പ്പിൻ ജീവനെ തന്നവനേശു
ജയജീവിതം നൽകുന്നു
ജീവിതം ജയ ജീവിതം
വാനമേഘങ്ങളിൽ നമ്മെയും ചേർപ്പാൻ
വരുന്നിതാ ജയരാജൻ
ഒരുങ്ങീടാം പ്രിയരേ കേട്ടീടാം തൻ ശബ്ദം
തൻ കൂടെ വസിച്ചീടുവാൻ
തൻ കൂടെ വാണീടുവാൻ
Enne Jayaali Aakkeeduvaan
Mannithil Vannavane
Nin Dayayaanello en Jeevitham
Nandi Nandi Naadha
Nandi Nandi Naadha Nandi Nandi Deva
Nin Daanam Ennennum Orthidum Jnaan
Nandi Nandi Naadha
Paapathin Shakthiyil Ninnum Veendeduppaan
Paavana Ninam Ozhukki (2)
Paapiye Rekshippaan Praanane Arppicha
Snehavaan Yeshuve Nin
Aa Sneham Mahal Snehame
Mruthyuve Vennavan Nalkunna Jayame
Paarithil Ennude Jayame (2)
Uyarppin Jeevane Thannavaneshu
Jayajeevitham Nalkunnu
Jeevitham Jayajeevitham
Vaanameghangalil Nammeyum Cherppaan
Varunnitha Jayaraajan (2)
Orungeedam Priyare Keattidaan Than Shabdam
Thankoode Vasicheeduvaan
Thankoode Vaaniduvaan
Enne Jayaali Aakkeeduvaan - എന്നെ ജയാളി ആക്കീടുവാൻ
Reviewed by Christking
on
April 25, 2020
Rating:

No comments: