Enne Snehicha Yeshuve - എന്നെ സ്നേഹിച്ച യേശുവേ

    Enne Snehicha Yeshuve - എന്നെ സ്നേഹിച്ച യേശുവേ


    1 എന്നെ സ്നേഹിച്ച യേശുവേ
    നിൻ പ്രാണൻ എനിക്കായ് നൽകി(2)
    ഞാൻ നിന്നെ തേടിയതല്ല
    നീ എന്നെ തേടിവന്നു(2)

    യേശുവേ... നീ നല്ലവൻ
    യേശുവേ... നീ സ്നേഹവാൻ
    യേശുവേ... നീ എൻ ദൈവം
    യേശുവേ... എന്നിൽ വാഴണേ

    2 കുശവൻ കൈയ്യിൽ കളിമൺപോൽ
    നിൻ മുമ്പിൽ ഞാനിതാ തന്നീടുന്നു
    മാനപാത്രമായ് പണികയെന്നെ
    നിൻ കൃപ ദിനം തോറും നിറഞ്ഞിടുവാൻ

    3 നല്ലൊലിവോടെന്നെ ചേർത്തു നീ
    നൽ ഫലങ്ങൾ കായിപ്പാൻ
    നിന്നോട് ചേർന്നു ജീവിപ്പാൻ
    നിന്നോട് ചേർന്നു വാഴുവാൻ

    ഇരുളിൽ വെളിച്ചമായ് മാറുവാൻ
    മാറയിൽ മധുരം പകരുവാൻ
    മഴപോലെ നിൻ കൃപ പെയ്യട്ടേ
    നിൻ മഹത്വം എന്നിൽ നിറഞ്ഞിടട്ടെ


    English

    Enne Snehicha Yeshuve - എന്നെ സ്നേഹിച്ച യേശുവേ Enne Snehicha Yeshuve - എന്നെ സ്നേഹിച്ച യേശുവേ Reviewed by Christking on April 26, 2020 Rating: 5

    No comments:

    Powered by Blogger.