Enne Veendedutha Rakshakanaam - എന്നെ വീണ്ടെടുത്ത രക്ഷകനാം

- Malayalam Lyrics
- English Lyrics
എന്നെ വീണ്ടെടുത്ത രക്ഷകനാം യേശുവേ
എന്നെ നീ വഴി നടത്തേണമേ
നിന്റെ പാതയിലൂടെ നടന്നിടാൻ
നിൻ കൃപ നൽകേണമേ
ദുർഘടമായ വഴികളിൽ
എന്നെ നടത്തുവാൻ നീ മാത്രം ശക്തൻ
പാപകുഴിയിൽ ഞാൻ വീണിടാതെ
എന്നെ നീ താങ്ങിടണെ
ശത്രുവിൻ കരത്തിൽ നിന്നും
പാപിയായ എന്നെ വീണ്ടെടുത്തു
നിൻ പുത്രനാക്കി തീർത്തതിനാൽ
നിത്യവും സ്തുതിച്ചീടുമെ
നിർമ്മലമായ നിൻ വചനം
നിത്യതയോളം അനുസരിപ്പാൻ
നിന്നെ മാത്രം അനുഗമിപ്പാൻ
നിൻ കൃപ നൽകേണമേ
English
Enne Veendedutha Rakshakanaam - എന്നെ വീണ്ടെടുത്ത രക്ഷകനാം
Reviewed by Christking
on
May 15, 2020
Rating:

No comments: