Enne Veendeduthavan Ente - എന്നെ വീണ്ടെടുത്തവൻ എന്റെ - Christking - Lyrics

    Enne Veendeduthavan Ente - എന്നെ വീണ്ടെടുത്തവൻ എന്റെ


    1 എന്നെ വീണ്ടെടുത്തവൻ എന്റെ രക്ഷയായവൻ
    എന്നെ പേരുചൊല്ലി വിളിച്ചവനെ
    ദാവീദും കൂട്ടരും പെട്ടകത്തിൻ മുൻപിൽ
    നൃത്തം ചെയ്താരാധിച്ചതുപോൽ

    ഞാൻ പാടും ഞാനാർക്കും ഞാനാനന്ദിച്ചീടും
    എൻ കർത്താവിൻ നാമത്തിൽ നൃത്തം ചെയ്യും

    2 ഓട്ടക്കളത്തിലെ ലക്ഷ്യത്തിലെത്തിടാൻ
    മുൻപേ ഓടുക പതറാതെ
    പിൻപിലുള്ളതൊക്കെയും മറന്നുപോയിടുക
    പ്രതിഫലം ലഭിച്ചീടും നിശ്ചയമായും
    സോദരാ നീയും ഒരുങ്ങീടുക
    സോദരീ നീയും ഒരുങ്ങീടുക

    3 മണവാളൻ വന്നിടും ആർപ്പുവിളി കേട്ടിടും
    കാലങ്ങൾ അടുത്തല്ലോ ഒരുങ്ങീടുക
    പ്രിയന്റെ മണിനാദം കാതുകളിൽ കേൾക്കുന്നു
    തെളിയിക്കൂ വിളക്കുകൾ എണ്ണയോടെ
    സോദരാ നീയും ഒരുങ്ങീടുക
    സോദരീ നീയും ഒരുങ്ങീടുക


    1 Enne Veendeduthavan Ente Rakshayayavan
    Enne Peru Cholli Vilichavane
    Daavedum Koottarum Pettakathin Munpil
    Nritham Cheythaaraadhichathupol

    Njaan Paadum Njaanaarkkum Njaan’aanandicheedum
    En Karthavin Naamathil Nritham Cheyyum

    2 Ottakkalathile Lakshyathilethidaan
    Munpe Odiduka Patharaathe
    Pinpilullathokkeyum Marannupoyiduka
    Prathiphalam Labhicheedum Nishchayamaayum
    Sodaraa Neeyum Orungeeduka
    Sodaree Neeyum Orungeeduka

    3 Manavaalan Vannidum Aarppuvili Kettidum
    Kaalangal Aduthallo Orungeeduka
    Priyante Maninaadam Kaathukalil Kelkkunnu
    Theliyikkoo Vilakkukal Ennayode
    Sodaraa Neeyum Orungeeduka
    Sodaree Neeyum Orungeeduka



    Enne Veendeduthavan Ente - എന്നെ വീണ്ടെടുത്തവൻ എന്റെ Enne Veendeduthavan Ente - എന്നെ വീണ്ടെടുത്തവൻ എന്റെ Reviewed by Christking on May 15, 2020 Rating: 5

    No comments:

    Powered by Blogger.