Enniyaal Othungidaa - എണ്ണിയാൽ ഒതുങ്ങിടാ

- Malayalam Lyrics
- English Lyrics
എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ
എങ്ങനെ സ്തുതിച്ചിടും നാഥനെ (2)
വർണ്ണിപ്പാനായി ആവതില്ല
വർണ്ണിച്ചീടാനിനി നാവു പോരാ (2)
1 ആശകൾ നിരാശയായ് മാറിടുന്നേരം
യേശുനാഥാ എന്നെ ചേർത്തണച്ചല്ലോ (2)
നീ തന്നതല്ലാതെ ഒന്നുമില്ല
നിന്നതല്ല നീ നിറുത്തിയതാ (2) );- എണ്ണി…
2 ചെങ്കടലിൻ മുൻപിൽ ഞാനായിടും നേരം
സങ്കടം മാറാൻ വഴി നീ തുറക്കും (2)
ആഴിയെന്നെ ഇനി മൂടുകില്ല
ആഴിയിലും വഴി നീ നയിക്കും (2) );- എണ്ണി…
3 രോഗശയ്യയിൽ എന്റെ കൂടെ വന്നല്ലോ
രോഗകിടക്കയെ നീ മാറ്റി വിരിച്ചു (2)
ശോധനകൾ നീ തന്നതല്ലോ
പരിഹാരവും നിൻ പക്കലുള്ളതാൽ (2) );- എണ്ണി…
4 മാനുഷികമാം വാക്കു മാറിടുന്നേരം
വാഗ്ദത്തങ്ങളിൽ നീ വിശ്വസ്തനല്ലോ (2)
പോയപോൽ വേഗം വന്നീടുമല്ലോ
പൊയ് വാക്കുകൾ നിൻ പക്കലില്ലല്ലോ (2);- എണ്ണി…
Enniyaal Othungidaa Nanmakal
Engane Sthuthichidum Naathane (2)
Varnnippaanaayi Aavathilla
Varnnicheedanini Naavu Poraa (2)
1 Aashakal Nirashayaay Maaridunneram
Yeshunaathaa Enne Cherthanachallo (2)
Nee Thannathallaathe Onnumilla
Ninnathalla Nee Niruthiyathaa (2);- Enni…
2 Chengkadalin Munpil Njaanaayidum Neram
Sangkadam Maaraan Vazhi Nee Thurakkum (2)
Aazhiyenne Ini Moodukilla
Aazhiyilum Vazhi Nee Nayikkum (2);- Enni…
3 Rogashayyayil Ente Koode Vannallo
Rogakidakkaye Nee Maati Virichu(2)
Shodhanakal Nee Thannathallo
Pariharavum Nin Pakkalullathaal (2);- Enni…
4 Maanushikamaam Vaakku Maaridunneram
Vaagdathangalil Nee Vishvasthanallo (2)
Poyapol Vegam Vanneedumallo
Poy Vaakkukal Nin Pakkalillallo (2);- Enni…
Enniyaal Othungidaa - എണ്ണിയാൽ ഒതുങ്ങിടാ
Reviewed by Christking
on
May 26, 2020
Rating:

No comments: