Enninium Vannagu Chernidum Njaan - എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽ

- Malayalam Lyrics
- English Lyrics
എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽ
ആശയാൽ നിറഞ്ഞിടുന്നെൻ മാനസം കൊതിച്ചീടുന്നെ
1 പാരിടത്തിൽ കൂടാര വാസിയായി പാർത്തിടുന്നു
പരനെ നീയൊരുക്കിടുന്നെൻ പിരിയാത്ത നിത്യഭവനം
2 അല്പനാളീ കണ്ണീരിൻ താഴ്വരയിൽ ആയിടിലും
അത്യന്തം തേജസ്സിൻ ഘനം നിത്യത ചെന്നു കാണും ഞാൻ
3 നീ തരുന്ന ശോധന വേദനകൾ നന്മയെന്ന്
നാളുകൾ കഴിഞ്ഞിടുമ്പോൾ നാഥാ! ഞാൻ അറിഞ്ഞിടുമെ
4 പാർത്തലത്തിൽ കർത്താവിൻ വേല ചെയ്തു തീർത്തെനിക്ക്
കർത്തനെ നിൻ സവിധത്തിൽ എത്തി വിശ്രമിച്ചീടുവാൻ
5 ഞാനിഹത്തിൽ മണ്ണോടു മണ്ണായാലും വാനത്തിൽ നീ
വന്നു വിളിക്കും നേരത്ത് അന്നു ഞാനെത്തും ചാരത്ത്
Enninium Vanangu Chernidum Njan
Ninarikil
Aashayal Niranjidunen
Maanasam Kothichidune
1 Paridathil Koodaravasiyayi, Parthidunu
Parane Neeyorukidunen
Piriyatha Nithyabhavanam
2 Alpanaal Ee Kaneerin Thaazhvarayil, Aayidilum
Athyantham Thejasin Khanam
Nithyatha Chennu Kaanum Njan
3 Nee Tharunna Vedanakal, Nanmayennu
Naalukal Kazhinjidumbol
Naada Njanarinjidume
4 Paarthalathil Karthaavin Velacheythu, Theerneniku
Karthane Nin Savidhathil
Ethi Visramichiduvan
5 Njanihathil Mannodu Mannayalum
Vaanathil Nee
Vannnu Vilikum Nerathu
Annu Njanethum Chaarathu
Enninium Vannagu Chernidum Njaan - എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽ
Reviewed by Christking
on
May 26, 2020
Rating:

No comments: