Ennu Njan Kanum Ninne Manuvele - എന്നു ഞാൻ കാണും നിന്നെ മനുവേലേ - Christking - Lyrics

    Ennu Njan Kanum Ninne Manuvele - എന്നു ഞാൻ കാണും നിന്നെ മനുവേലേ


    എന്നു ഞാൻ കാണും നിന്നെ മനുവേലേ
    എന്നു ഞാൻ കാണും നിന്നെ

    1 ഉന്നതദേവന്റെ നന്ദനനെങ്കിലും
    മന്നിൽ പിറന്നു വളർന്നു നടന്നന്നോനെ;- എന്നു

    2 എന്നെ പെരിയൊരു സമ്പന്നനാക്കുവാൻ
    തന്നെ ദരിദ്രനായ് തീർന്ന മഹേശനേ;- എന്നു

    3 രാജപുരോഹിതസ്ഥാനമുണ്ടാകയാൽ
    ജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ;- എന്നു

    4 സർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻ
    പർവ്വത സൂക്തികൾ ചെയ്ത പരേശനേ;- എന്നു

    5 ഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്റെ
    ഉറ്റസഖാവെന്നു ചൊന്നോരധീശനെ;- എന്നു

    6 സാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെ
    കൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ;- എന്നു

    7 വിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങു
    നിങ്ങളേയും ചേർത്തു കൊള്ളുമെന്നുമൊഴിഞ്ഞോനെ;- എന്നു
    എൻ പ്രിയ രക്ഷകനെ : എന്ന രീതി


    English

    Ennu Njan Kanum Ninne Manuvele - എന്നു ഞാൻ കാണും നിന്നെ മനുവേലേ Ennu Njan Kanum Ninne Manuvele - എന്നു ഞാൻ കാണും നിന്നെ മനുവേലേ Reviewed by Christking on June 11, 2020 Rating: 5

    No comments:

    Powered by Blogger.