Ennu Nee Vannidum Ente Priya Thava - എന്നു നീ വന്നീടുമെന്റെ പ്രിയാ തവ - Christking - Lyrics

    Ennu Nee Vannidum Ente Priya Thava - എന്നു നീ വന്നീടുമെന്റെ പ്രിയാ തവ


    എന്നു നീ വന്നീടുമെന്റെ പ്രിയാ തവ
    പൊൻമുഖം ഞാനൊന്നു കണ്ടീടുവാൻ
    എത്രകാലം ഞങ്ങൾ കാത്തിരുന്നീടണം
    യാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേ

    1 ഈശനാമൂലനങ്ങൂറ്റമടിക്കുന്ന-
    ക്ളേശസമുദ്രമാണീയുലകം
    ആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കി
    ക്ളേശമെല്ലാം മറന്നോടിടുന്നേ പ്രിയാ;- എന്നു

    2 ഈ ലോകസൂര്യന്റെ ഘോരകിരണങ്ങൾ-
    മാലേ-കിടന്നതു കാണുന്നില്ലേ
    പാലകൻ നീയല്ലാതുണ്ടോയിഹേ ഞങ്ങൾ
    ക്കേലോഹിം നീയെന്തു താമസിച്ചീടുന്നു;- എന്നു

    3 എണ്ണമില്ലാതുള്ള വൈഷമ്യമേടുകൾ-
    കണ്ണീരൊലിപ്പിച്ചു നിന്റെ വൃതർ
    ചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ടു
    ആടലേതുമില്ലേ ദേവകുമാരകാ;- എന്നു

    4 മേഘാരൂഢനായി നാകലോകെനിന്നു
    ആദിത്യ കാന്തിയതും കൂടവേ
    കാഹളനാദവും മിന്നലുമാർപ്പുമായ്
    ശീഘ്രം വന്നീടുമെന്നങ്ങുര ചെയ്തോനെ;- എന്നു

    5 മാർവ്വിലേറ്റിയെന്നെയാശ്വസിപ്പിക്കുവാൻ
    കാൽവറിക്കുന്നിലങ്ങേറിയോനേ
    പൊൻമുടിയെന്നെ ധരിപ്പിക്കുവാനൊരു
    മുൾമുടിയേറ്റയ്യോ കഷ്ടം സഹിച്ചോനെ;- എന്നു

    6 മൃത്യുവിൽ നിന്നെന്നെ വീണ്ടെടുത്തീടുവാൻ
    ദൈവക്രോധാഗ്നിയിൽ വെന്തെരിഞ്ഞ
    സ്നേഹസ്വരൂപനാം പ്രാണനാഥാ നിന്റെ
    മണിയറതന്നിലങ്ങെന്നേയും ചേർത്തിടാൻ;- എന്നു


    Ennu Nee Vannidum Ente Priya Thava
    Ponmugham Njaan Onnu Kandiduvan
    Ethra Kaalam Njangal Kaathirunneedenam
    Yaathrayum Paarthu Kondee Maruvin Madhye

    1 Ieshanamoolan Angoottamadikkunna
    Klesha Samudramanee Ulakam
    Aashayode Najngal Nin Mughathe Nokki
    Kleshamellam Marannoodidunne Priya;- Ennu…

    2 Iee Loka Sooryante Khora Kiranangal
    Maale Kidannathu Kaanunnille
    Paalakan Neeyallathundo Ihe Njangal-
    Kkelohim Neeyenthu Thamasichidunnu;- Ennu…

    3 Ennamillathulla Vaishamya Medukal
    Kanneerolippichu Ninte Vruthar
    Chady Kadakkunna Kazhcha Nee Kandittu
    Aadalethumille Deva Kumaraka;- Ennu…

    4 Mekharoodanayi Naga Loke Ninnu
    Aadhithya Kanthiyathum Koodave
    Kaahala Naadhavum Minnalum Aarppumay
    Shreekham Vannidumennannura Cheythone;- Ennu…

    5 Maarvileteeyenne Aashwappikkuvan
    Kalvarykkunnilangeriyone
    Ponmudiyenne Dharippikkuvan Oru
    Mulmudi Eattayyo Kashtam Sahichone;- Ennu…

    6 Mruthyuvil Ninnenne Veendeduthiduvan
    Daiva Krodhagniyil Ventherinja
    Sneha Swaroopanam Prana Nadha Ninte
    Maniyara Thannilangenneyum Cherthidan;- Ennu…



    Ennu Nee Vannidum Ente Priya Thava - എന്നു നീ വന്നീടുമെന്റെ പ്രിയാ തവ Ennu Nee Vannidum Ente Priya Thava - എന്നു നീ വന്നീടുമെന്റെ പ്രിയാ തവ Reviewed by Christking on June 11, 2020 Rating: 5

    No comments:

    Powered by Blogger.