Ennum Unarenam Kristhan Bhakthane - എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ - Christking - Lyrics

    Ennum Unarenam Kristhan Bhakthane - എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ


    1 എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം
    കർത്തൻ ശക്തിയെ മനസ്സിങ്കൽ ഭാരംക്ഷീണം മയക്കം
    വ്യാപിച്ചിടും നേരംദുഷ്ടൻ തക്കമാം എന്നും ഉണരേണം
    ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ

    2 സാത്താൻ സിംഹംപോലെ വന്നു ഗർജ്ജിക്കും
    ലോകയിമ്പമോടു നിന്നോടണയും
    ദൈവദൂതൻ വേഷം അതും ധരിപ്പാൻ
    ലജ്ജയില്ലശഷം നിന്നെ വഞ്ചിപ്പാൻ

    3 എന്നും ഉണരേണം നല്ല ദാസനായ് നിത്യം ശ്രദ്ധിക്കേണം
    കർത്തൻ ആജ്ഞയ്ക്കായ് തിരുമുമ്പിൽനിന്നും പ്രാർത്ഥിച്ചിടുവാൻ
    തിരുഹിതം ഗ്രഹിച്ചുടനനുസരിപ്പാൻ

    4 എന്നും ഉണരേണം ലോകേ അന്യനനായ്
    അരകെട്ടിടേണം സ്വർഗ്ഗയാത്രയ്ക്കായ്
    വചനത്തിൻ ദീപം ജ്വലിച്ചിടട്ടെ രക്ഷയിൻ സംഗീതം ധ്വനിച്ചിടട്ടെ

    5 എന്നും ഉണരേണം രാത്രി വേഗത്തിൽ
    അവസാനിച്ചിടും ക്രിസ്തൻ വരവിൽ
    ഉഷസ്സു നിൻ കൺകൾ കാണുന്നില്ലയോ?
    നിൽപ്പാൻ കർത്തൻ മുമ്പിൽ നീ ഒരുങ്ങിയോ?


    English

    Ennum Unarenam Kristhan Bhakthane - എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ Ennum Unarenam Kristhan Bhakthane - എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ Reviewed by Christking on June 12, 2020 Rating: 5

    No comments:

    Powered by Blogger.