Ente Anpulla Rakshakaneshuve - എന്റെ അൻപുള്ള രക്ഷകനേശുവെ - Christking - Lyrics

    Ente Anpulla Rakshakaneshuve - എന്റെ അൻപുള്ള രക്ഷകനേശുവെ


    1 എന്റെ അൻപുള്ള രക്ഷകനേശുവെ ഞാൻ നിന്റെ
    നാമത്തെ വാഴ്ത്തിടുമേ
    നിന്നെപ്പോലൊരു ദേവനെ ഭൂമിയിലറിഞ്ഞിടാ
    ജീവനെ തന്നവൻ നീ

    ആ... ആ... ആനന്ദമാനന്ദമേ
    അല്ലും പകലിലും പാടിടുമേ
    യേശുവെ എന്റെ ആശയതേ

    2 അമ്മയപ്പനും ബന്ധുമിത്രാദി ധനം മാനം
    എല്ലാമെനിക്കു നീയേ
    വാനം ഭൂമിയും ആകവെ മാറുമെന്നാകിലും
    വാക്കു മാറാത്തവൻ നീ;- ആ... ആ...

    3 എന്റെ സൃഷ്ടിതാവേ നിന്നെ ഓർത്തിടുമ്പോഴെന്റെ
    ഉള്ളത്തിൽ ആനന്ദമേ
    നിന്നെ കീർത്തിക്കും ഞാനെല്ലാ നേരവും നിന്നാത്മ
    ശക്തി പകർന്നതാലെ;- ആ... ആ...

    4 പെന്നും വെള്ളിയും ഭൂമിയിൽ പുകഴ്ചയുമെന്തിന്
    ദൈവത്തിൻ പൈതലാം ഞാൻ
    പരലോക സൗഭാഗ്യസുഖങ്ങൾ വെടിഞ്ഞതാം
    യേശുവിൻ പാതമതി;- ആ... ആ...


    1 Ente Anpulla Rakshakaneshuve Njaan Ninte
    Naamathe Vaazhthidume
    Ninneppoloru Devane Bhoomiyilarinjidaa
    Jeevane Thannavan Nee

    Aa… Aa.. Aanadem’manadame
    Allum Pakalilum Padidume
    Yeshuve Ente Aashayathe

    2 Ammayappanum Bendumithradi Danam Manam
    Ellameniku Neeye
    Vanam Bhumiyum Aakave Marumannakilum
    Vaakumarathavan Nee

    3 Ente Shrishtithave Nine Orthidumpol’ente
    Ullathil Aanadame
    Ninne Keerthikum Njaella Neravum Ninnatma
    Shakthi Pakarnnathale

    4 Ponnum Velliyum Bhumiyil Pukazcha’yumenthinu
    Divathin Paithalam Njaan
    Paraloka Sawbhagayngal Vedinjatham
    Yeshuvin Pathamathi



    Ente Anpulla Rakshakaneshuve - എന്റെ അൻപുള്ള രക്ഷകനേശുവെ Ente Anpulla Rakshakaneshuve - എന്റെ അൻപുള്ള രക്ഷകനേശുവെ Reviewed by Christking on June 12, 2020 Rating: 5

    No comments:

    Powered by Blogger.