Ente Aashrayam Yeshuvilam - എന്റെ ആശ്രയം യേശുവിലാം - Christking - Lyrics

    Ente Aashrayam Yeshuvilam - എന്റെ ആശ്രയം യേശുവിലാം


    എന്റെ ആശ്രയം യേശുവിലാം
    എനിക്കെന്നും എല്ലാമവനാം
    സന്താപത്തിലും എന്താപത്തിലും
    സന്തതവുമെൻ സങ്കേതമവൻ

    1 എന്നെ നടത്തുന്നു തൻ കൃപയിൽ
    എന്നും കരുതുന്നു തൻകരത്തിൽ
    ഇന്നലെ, ഇന്നും എന്നും അനന്യൻ
    യേശു എനിക്കു എത്ര നല്ലവൻ

    2 ഉള്ളം തളർന്നു തകർന്നിടുമ്പോൾ
    ഉറ്റ സോദരർ അകന്നിടുമ്പോൾ
    ഏറ്റം അടുത്ത നല്ല തുണയായ്
    മുറ്റും എനിക്കെൻ യേശുവുണ്ടല്ലോ

    3 എന്നെ ഒരു നാളും കൈവിടില്ല
    എന്ന വാഗ്ദത്തമുണ്ടെനിക്ക്
    ഭയപ്പെടില്ല ഭ്രമിക്കയില്ല
    ഭാവിയോർത്തു ഞാൻ ഭാരപ്പെടില്ല

    4 എന്റെ നാളുകൾ തീർന്നൊടുവിൽ
    എത്തും സ്വർഗ്ഗീയ ഭവനമതിൽ
    അന്ത്യംവരെയും കർത്തൻ വയലിൽ
    അദ്ധ്വാനിക്കും ഞാൻ വിശ്രമമന്യേ


    Ente Aasrayameshuvilam
    Enikkenum Elaamavanam
    Santhapathilum Enthapathilum
    Santhathavumen Sankethamavan (2)

    1 Enne Nadathunna Than Kripayal
    Ennum Karuthunnu Than Karathaal
    Inale Innum Ennum Ananyan
    Yeshu Enikku Ethra Nallavan - Ente..

    2 Ullam Thakarnu Thalarneedumbol
    Oota Sodarar Akaneedumbol
    Etamadutha Nalla Thunayaay
    Mutum Eniken Yeshuvundalo - Ente...

    3 Enne Oru Naalum Kaividilla
    Enna Vagdathamundenikke
    Bhayappedilla Bhramikkayilla
    Bhaviyorthu Njaan Bharappedilla

    4 Ente Naalukal Theernoduvil
    Ethum Swargeeya Bhavanamathil
    Anthyam Vareyum Karthan Vayalil
    Adhwanikum Njan Visramamenye - Ente...



    Ente Aashrayam Yeshuvilam - എന്റെ ആശ്രയം യേശുവിലാം Ente Aashrayam Yeshuvilam - എന്റെ ആശ്രയം യേശുവിലാം Reviewed by Christking on June 12, 2020 Rating: 5

    No comments:

    Powered by Blogger.