Kaval Malakhamare - കാവല്‍ മാലാഖമാരേ | Candles Band - Christking - Lyrics

    Kaval Malakhamare - കാവല്‍ മാലാഖമാരേ | Candles Band


    കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
    താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2)
    ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ
    1
    തളിരാര്‍ന്ന പൊന്‍മേനി നോവുമേ
    കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2)
    സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
    തൂവല്‍ കിടക്കയൊരുക്കൂ (2) (കാവല്‍ ...)
    2
    നീല നിലാവല നീളുന്ന ശാരോന്‍
    താഴ്വര തന്നിലെ പനിനീര്‍പ്പൂവേ (2)
    തേന്‍ തുളുമ്പും ഇതളുകളാല്‍
    നാഥനു ശയ്യയൊരുക്കൂ (2) (കാവല്‍ ...)
    3
    ജോര്‍ദാന്‍ നദിക്കരെ നിന്നണയും
    പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ (2)
    പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ
    പരിശുദ്ധ രാത്രിയല്ലേ (2) (കാവല്‍ ...)

    English


    Kaval Malakhamare - കാവല്‍ മാലാഖമാരേ | Candles Band Kaval Malakhamare - കാവല്‍ മാലാഖമാരേ | Candles Band Reviewed by Christking on November 14, 2021 Rating: 5

    No comments:

    Powered by Blogger.