Aaradhanayku Yogyane Nine - ആരാധനയ്ക്കു യോഗ്യനെ നിന്നെ - Christking - Lyrics

Aaradhanayku Yogyane Nine - ആരാധനയ്ക്കു യോഗ്യനെ നിന്നെ


ആരാധനയ്ക്കു യോഗ്യനെ
നിന്നെ ഞങ്ങൾ ആരാധിച്ചീടുന്നിതാ
ആഴിയും ഊഴിയും നിർമ്മിച്ച നാഥനെ
ആത്മാവിൽ ആരാധിക്കാം
കർത്താവിനെ നിത്യം സ്തുതിച്ചിടും ഞാൻ

1 പാപത്താൽ നിറയപ്പെട്ട എന്നെ
നിന്റെ പാണിയാൽ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിൻ കറപോക്കി
രക്ഷിച്ചതാൽ നിന്നെ ഞാൻ എന്നാളും
ആത്മാവിൽ ആരാധിക്കും

2 വാഗ്ദത്തം പോലെ നിന്റെ സന്നിധാനെ
നിൻ മക്കൾ കൂടിടുന്നേ
മദ്ധ്യേ വന്നനുഗഹം ചെയ്തുടാമെന്നുര
ചെയ്തവൻ നീ മാത്രമേ-എന്നാളും
ആത്മാവിൽ ആരാധിക്കാം

3 ആദിമനൂറ്റാണ്ടിൽ നിൻ ദാസർ
മർക്കോസിൻ മാളികയിൽ
നിന്നാവി പകർന്നപോൽ നിൻ ദാസർ-മദ്ധ്യത്തിൽ
നിൻ ശക്തി അയച്ചീടുക നിന്നെ ഞങ്ങൾ
ആത്മാവിൽ ആരാധിക്കാൻ

4 ചെങ്കടൽ കടന്ന മിർയ്യാം തൻ കയ്യിൽ-
തപ്പെടുത്താർത്തതുപോൽ
പാപത്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞതാൽ
ഞാൻ നിന്നെ ആരാധിക്കും ആത്മാവിലും
സത്യത്തിലും സ്തുതിക്കും

5 കെട്ടുകൾ അഴിഞ്ഞിടട്ടെ വൻരോഗങ്ങൾ
പൂണ്ണമായ് നീങ്ങിടട്ടെ
നിൻസഭ വളർന്നങ്ങ് എണ്ണത്തിൽ പെരുകുവാൻ
ആത്മാവിൽ ആരാധിക്കും കർത്താവിനെ
നിത്യം സ്തുതിച്ചിടും ഞാൻ


Aaradhanaykku Yogyane
Ninne Njangal Aaradhichedunnithaa
Aazhiyum Oozhiyum Nirmmicha Nathane
Aathmavil Aaradhikkam
Karthavine Nithyam Sthuthichidum Njaan

1 Papathal Nirayappetta Enne
Ninte Paniyal Pidicheduthu
Pavana Ninam Thannu Papathin Kara Pokki
Rakshichathal Ninne Njaan Ennalum
Aathmavil Aaradhikkum

2 Vagdatham Pole Ninte Sannidhane
Nin Makkal Kudidunne
Madhye Vanna’anugraham Cheyithidamennura
Cheythavan Nee Mathrame-ennalum
Aathmavil Aaradhikkam

3 Aadima Nuttandil Nin Dassar
Markkossin Malikayil
Nin-avi Pakarnnapol Nin Dasar-madyathil
Nin Shakthi Ayachiduka Ninne
Njangal Aathmavil Aaradhikkan

4 Chengkadal Kadanna Miryam Than-kaiyil Thappedu'thar'thathupol
Papathin Changala Potticherinjathal
Njaan Ninne Aaradhikkum Athmaavilum
Sathyathilum Sthuthikkum

5 Kettukal Azhinjidatte Vanrogangal
Purnnamaay Neengidatte
Nin-sabha Valarrnnange Ennathil Perukuvaan
Aathmaavil Aaraadhikkum Karthaavine
Nithyam Sthuthichidum Njaan



Aaradhanayku Yogyane Nine - ആരാധനയ്ക്കു യോഗ്യനെ നിന്നെ Aaradhanayku Yogyane Nine - ആരാധനയ്ക്കു യോഗ്യനെ നിന്നെ Reviewed by Christking on March 10, 2020 Rating: 5

No comments:

Powered by Blogger.