Aare Njaniniyaykkendu Aaru Namukkay - ആരെ ഞാനിനിയയ്ക്കേണ്ടു ആരു നമുക്കായ് - Christking - Lyrics

    Aare Njaniniyaykkendu Aaru Namukkay - ആരെ ഞാനിനിയയ്ക്കേണ്ടു ആരു നമുക്കായ്


    ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും
    കർത്താവിന്റെ ചോദ്യം കേട്ടുത്തരമടിയൻ പറയുന്നു
    ആരേ ഞാനിനിയയ്ക്കേണ്ടു? നിന്നടിയൻ ഞാനടിയാനെ
    നീ അയയ്ക്കേണമേ

    1 കാടുകളെ പല നാടുകളോ വീടുകളോ തെരുവീഥികളോ
    പാടുപെടാം ഞാനെവിടെയും നീ കൂടെവന്നാൽ മതി, പോകാം ഞാൻ

    2 കോടാകോടികളുണ്ടല്ലോ ക്രിസ്തുവിൻ നാമം കേൾക്കാത്തോർ
    തേടാനാളില്ലാത്തവരെ നേടാൻ പോകാം ഞാനുടനെ

    3 പോകാൻ കാലിനു ബലമായും പറയാൻ നാവിനു വാക്കായും
    വഴികാട്ടുന്ന വിളക്കായും വരുമല്ലോ നീ പോകാം ഞാൻ

    4 നാളുകളെല്ലാം തീരുമ്പോൾ നിത്യതയുദയം ചെയ്യുമ്പോൾ
    വേലകൾ ശോധന നീ ചെയ്കേ വെറുകൈയോടു ഞാൻ നിൽക്കല്ലേ


    English

    Aare Njaniniyaykkendu Aaru Namukkay - ആരെ ഞാനിനിയയ്ക്കേണ്ടു ആരു നമുക്കായ് Aare Njaniniyaykkendu Aaru Namukkay - ആരെ ഞാനിനിയയ്ക്കേണ്ടു ആരു നമുക്കായ് Reviewed by Christking on March 16, 2020 Rating: 5

    No comments:

    Powered by Blogger.