Aarppin Nadam Uyarunnitha - ആർപ്പിൻ നാദം ഉയരുന്നിതാ

    Aarppin Nadam Uyarunnitha - ആർപ്പിൻ നാദം ഉയരുന്നിതാ


    1 ആർപ്പിൻ നാദമുയരുന്നിതാ
    ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
    മഹത്വത്തിൻ രാജനെഴുന്നെളളുന്നു
    കൊയ്ത്തിന്റെ അധിപനവൻ

    പോയിടാം വൻ കൊയ്ത്തിനായ്
    വിളഞ്ഞ വയലുകളിൽ
    നേടിടാൻ വൻലോകത്തേക്കാൾ
    വിലയേറുമാത്മാവിനെ (2)

    2 ദിനവും നിത്യനരകത്തിലേക്ക്
    ഒഴുകുന്നു ആയിരങ്ങൾ
    മനുവേൽ തൻ മഹാസ്നേഹം
    അറിയാതെ നശിച്ചിടുന്നു

    3 ഇരുളേറുന്നു പാരിടത്തിൽ
    ഇല്ലിനി നാളധികം
    ഇത്തിരി വെട്ടം പകർന്നിടാൻ
    ഇതാ ഞാൻ, അയയ്ക്കണമേ

    4 ആരെ ഞാനയക്കേണ്ടു
    ആരിനി പോയിടും
    അരുമനാഥാ നിന്നിമ്പസ്വരം
    മുഴങ്ങുന്നെൻ കാതുകളിൽ

    5 ഒരു നാളിൽ നിൻ സന്നിധിയിൽ
    വരുമേ അന്നടിയാൻ
    ഒഴിഞ്ഞ കൈകളുമായ് നിൽപ്പാൻ
    ഇടയായ് തീരരുതേ


    1 Aarppin Nadam Uyarunnitha
    Halleluyah Halleluyah
    Mahathvathin Rajan Ezhunnallunnu
    Koythinte Adhipanavan

    Poyedaam Van Koythinay
    Vilanja Vayalukalil
    Nedidaam Iee Lokathekkaal
    Vilayerum Aathmavine

    2 Dinavum Nithya Narakathilekke
    Ozhukunnu Aayirangal
    Manuvel Than Mahaa Sneham
    Ariyathe Nashichidunnu

    3 Irulerunnu Paaridathil
    Illini Naaladhikam
    Ithirivettam Pakarnnidaan
    Enne Ayaykkename

    4 Aare Njaan Ayakkendu?
    Aarini Poyidum
    Aruma Naathha Nin Impasvaram
    Muzhangunnen Kaathukalil

    5 Oru Nalil Nin Sannidhiyil
    Varume Annadiyar
    Ozhinja Kaikalumay Nilppan
    Idayayi Theeraruthe



    Aarppin Nadam Uyarunnitha - ആർപ്പിൻ നാദം ഉയരുന്നിതാ Aarppin Nadam Uyarunnitha - ആർപ്പിൻ നാദം ഉയരുന്നിതാ Reviewed by Christking on March 16, 2020 Rating: 5

    No comments:

    Powered by Blogger.