Aaru Sahaayikkum Lokam - ആരു സഹായിക്കും ലോകം - Christking - Lyrics

Aaru Sahaayikkum Lokam - ആരു സഹായിക്കും ലോകം


1 ആരു സഹായിക്കും? ലോകം തുണയ്ക്കുമോ?
ജീവൻ പോയിടുമ്പോൾ ആശ്രയം ആരുള്ളൂ?

2 സ്നേഹിതന്മാർ വന്നാൽ ചേർന്നരികിൽ നിൽക്കും
ക്ലേശമോടെല്ലാരും കണ്ണുനീർ തൂകിടും

3 ജീവന്റെ നായകൻ ദേഹിയേ ചോദിച്ചാൽ
ഇല്ലില്ലെന്നോതുവാൻ ഭൂതലേ ആരുള്ളൂ?

4 ഭാര്യ, മക്കൾ ബന്ധു മിത്രരുമന്ത്യത്തിൽ
ഖേദം പെരുകീട്ടു മാർവ്വീലടിക്കുന്നു

5 ഏവനും താൻചെയ്ത കർമ്മങ്ങൾക്കൊത്തപോൽ
ശീഘ്രമായ് പ്രാപിപ്പാൻ ലോകം വിട്ടീടുന്നു

6 കണ്‍കളടയുമ്പോൾ കേള്‍വി കുറയുമ്പോൾ
എൻ മണാളാ! നിൻ ക്രൂശിനെ കാണിക്ക

7 ദൈവമേ! നിൻ മുന്നിൽ ഞാൻ വരുംനേരത്തിൽ
നിന്മുഖവാത്സല്യം നീയെനിക്കേകണേ!

8 യേശുമണവാളാ! സകലവും മോചിച്ചു
നിന്നരികിൽ നില്പാൽ യോഗ്യനാക്കേണമേ!

9 പൊന്നു കർത്താവേ! നിൻ തങ്ക രുധിരത്താൽ
ജീവിതവസ്ത്രത്തിൻ വെണ്മയെ നൽകണേ!

10 മരണത്തിൻ വേദന ദേഹത്തെ തള്ളുമ്പോൾ
ദൈവമേ നീയല്ലാതാരെനിക്കാശ്രയം

11 യോർദാന്റെ തീരത്തിൽ ഞാൻ വരുന്നേരത്തിൽ
കാൽകളെ വേഗം നീ അക്കരെയാക്കണേ

12 ഭൂവിലെ വാസം ഞാൻ എപ്പോൾ വെടിഞ്ഞാലും
കർത്താവിൻ രാജ്യത്തിൽ നിത്യമായി പാർത്തിടും

13 ഇമ്പമേറും സ്വർഗ്ഗെ എൻ പിതാവിൻ വീട്ടിൽ
ആയുസ്സനന്തമായി വാഴുമാറാകണേ

14 സീയോൻമലയിലെൻ കാന്തനുമായി നില്പാൻ
ഞാനിനി എത്രനാൾ കാത്തിരുന്നീടെണം


1 Aaru Sahaayikkum? Lokam Thunaykkumo?
Jeevan Poyidumpol Aashrayam Aarulloo?

2 Snehithanmaar Vannaal Chernnarikil Nilkkum
Kleshamodellaarum Kannuneer Thookidum

3 Jeevante Naayakan Dehiye Chodichhaal
Ill’illa Ennothuvaan Bhoothale Aarulloo?

4 Bhaarya, Makkal Bandhu Mithrarum Anthyathil
Khedam Perukeettu Maarvveladikkunnu

5 Evanum Thaan’cheytha Karmmangkal’kkothapol
Sheghramaay Prapippaan Lokam Vittedunnu

6 Kankal Adayumpol Kelvi Kurayumpol
En Manaalaa! Nin Krushine Kaanikka

7 Daivame! Nin Munnil Njaan Varum Nerathil
Nin Mukha Vaathsalyam Neeyenikkekane

8 Yeshumanavaalaa! Sakalavum Mochichhu
Ninnarikil Nilpaan Yogyan Aakkename!

9 Ponnu Karthaave! Nin Thangka Rudhirathaal
Jeevitha Vasthrathin Venmaye Nalkane!

10 Maranathin Vedana Dehathe Thallumpol
Daivame Nee Allaathe Aarenikkaashrayam

11 Yordaante Therathil Njaan Varum Nerathil
Kaalkale Vegam Nee Akkare Aakkane

12 Bhoovile Vaasam Njaan Eppol Vedinjaalum
Karthavin Raajyathil Nithyamayi Parthidum

13 Impamerum Svargge en Pithaavin Veettil
Aayussananthamayi Vazhumarakane

14 Seeyon Malayilen Kanthanumayi Nilpan
Njaanini Ethranaal Kathirunneedenam



Aaru Sahaayikkum Lokam - ആരു സഹായിക്കും ലോകം Aaru Sahaayikkum Lokam - ആരു സഹായിക്കും ലോകം Reviewed by Christking on March 17, 2020 Rating: 5

No comments:

Powered by Blogger.