Aarum Kanathe Njan Karanjappol - ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ
- Malayalam Lyrics
- English Lyrics
ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ
എൻ ചാരെ അണയുന്ന സ്നേഹമേ
എന്നുള്ളം തകരുന്ന നേരം
എന്നുള്ളം തളരുന്ന നേരം
നിൻ സാന്നിധ്യമെന്നിൽ പകർന്നു നീ
1 മനുഷ്യ ബന്ധങ്ങൾ അകന്നിടും നേരം
നാഥാ നീയെന്നെ ചേർത്തണച്ചു
ഇരുൾമൂടും വീഥിയിൽ കാലിടറാതെ (2)
ഒരു ദിവ്യ നാളമായ് നീ തെളിഞ്ഞു
2 നിൻ തിരു സാന്നിധ്യം കവചമായെന്നിൽ
നാഥാ നീയെന്റെ പാലകനായ്(2)
നന്ദി ചൊല്ലാനെന്നിൽ വാക്കുകൾ പോരാ(2)
പാരിലെന്നാശ്രയം നീ മാത്രമായ്
English
Aarum Kanathe Njan Karanjappol - ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ
Reviewed by Christking
on
March 17, 2020
Rating:
No comments: