Aashakal Than Chirakukalil - ആശകൾ തൻ ചിറകുകളിൽ - Christking - Lyrics

Aashakal Than Chirakukalil - ആശകൾ തൻ ചിറകുകളിൽ


ആശകൾ തൻ ചിറകുകളിൽ
അനശ്വരതീരത്തു ഞാൻ ചെന്നു
അനവരതം ദൂതർ സ്തുതി ചെയ്യും
നാഥനെ ആനന്ദത്തോടെ ഞാൻ കണ്ടു

1 ആയിരമായിരം ദൂതസംഗീതങ്ങൾ
ആമോദമോടെ പാടുന്നു (2)
അതിൻ നടുവിൽ ഞാൻ ചെറുവീണ മീട്ടി
ആത്മീയഗീതങ്ങൾ പാടി പാടി ഞാൻ;- ആശകൾ

2 ആ സ്വർഗ്ഗനാടിന്റെ വീഥികൾ കാണുകിൽ
ആരും കൊതിച്ചീടും എന്നുമേ(2)
ആനന്ദം കരകവിഞ്ഞൊഴുകിടും
ആ സ്വർണ്ണവീഥികൾ കണ്ടാൽ ആരിലും;- ആശകൾ

3 ആ നവഗേഹത്തിൻ കാഴ്ച മനോജ്ഞമാം
ആമോദമേകുമേ ആരിലും(2)
ആത്മസ്വരൂപനാമീശനെ
ആമോദമോടെ ശുദ്ധർ വാഴ്ത്തുമേ;- ആശകൾ


Aashakal Than Chirakukalil
Anashvaratheerathu Njaan Chennu
Anavaratham Doothar Sthuthi Cheyum
Nathhane Aanandathode Njaan Kandu

1 Aayiramayiram Dootha’samgeethangal
Aamodamode Paadunnu (2)
Athin Naduvil Njaan Cheruveena Meetti
Aathmeyagethangal Paadi Paadi Njaan;- Aashakal

2 Aa Svarganadinte Veethhikal Kaanukil
Aarum Kothicheedum Ennume (2)
Aanandam Karakavinjozhukidum
Aa Svarnnaveethhikal Kandaal Aarilum;- Aashakal

3 Aa Nava’gehathin Kaazcha Manojamaam
Aamodamekume Aarilum (2)
Aathma’svaroopanaa’meeshane
Aamodamode Shuddhar Vaazthume;- Aashakal



Aashakal Than Chirakukalil - ആശകൾ തൻ ചിറകുകളിൽ Aashakal Than Chirakukalil - ആശകൾ തൻ ചിറകുകളിൽ Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.