Aashrayam Yeshuvilennal Maname - ആശ്രയം യേശുവിലെന്നാൽ മനമേ
- Malayalam Lyrics
- English Lyrics
ആശ്രയം യേശുവിലെന്നാൽ മനമേ നിന-
ക്കാശ്വാസമായിടും ആയുസ്സെല്ലാം
ആശ്രയിച്ചീടുന്നവർക്കനുദിനമഭയമ-
നവഗണിച്ചീടുകയില്ലവനവരെ
1 മനുഷ്യനിലാശ്രയിച്ചാലനിശം നിരാശയല്ലാ-
തോരു സുഖം മനസ്സിനുണ്ടായിടുമോ
യേശുവിലാശ്രയിച്ചാലേതു വിഷാദമീ-ഭൂ
വാസത്തിൽ വന്നാലും നിരാശയില്ലാ;- ആശ്രയം...
2 അവനെ നീ രുചിക്കുക ശരണമായ് കരുതുക
ദിനവും നിൻ ചുമടുകളവന്മേൽ വയ്ക്ക
അവനുടെ ചുവടുകൾ പതിഞ്ഞിടം നോക്കി നിന്റെ
ചുവടുകൾ പതിച്ചു നീ നടന്നുകൊൾക;- ആശ്രയം...
3 മരിച്ചു മണ്മറയുന്ന മനുജന്റെ മഹിമയിൽ
മയങ്ങുമോ മഹിയിതിൽ മതിയുള്ളവർ
മരിച്ചുയിർത്തേശുവിന്റെ മഹിമ നീ കണ്ടുകൊൾക
മടുത്തുപോകല്ലവനോടടുത്തു കൊൾക;- ആശ്രയം...
4 അവനുടെ വലിപ്പവും മഹത്വവുമിന്നനേകർ
അറിയുന്നില്ലെങ്കിലും താൻ വരുമൊരുനാൾ
ആദരിച്ചവരുമനാദരിച്ചവരുമാ-
രേന്നതു വെപ്പെടുമാടുമാ ദിനത്തിൽ;- ആശ്രയം...
Ashrayam Yeshvilennal Maname
Ninakaashwasamaayidum Ayuselaam
Aashrayichidunnavarke Anudinam Abhayama-
Navaganicheedukayil Avanavare
1 Manushanil Ashrayichal Anisham Niraashayalath-
Oru Sugam Manasinundaayidumo
Yeshuvil Ashrayichal Ethu Vishadameebhoo-
Vaasathil Vannalum Niraashayila - Ashrayam...
2 Avane Nee Ruchikuka Sharanamayi Karuthuka
Dinavum Nin Chumadukal Avanmel Vekka
Avanude Chuvadukal Pathinjidam Nokki Ninte
Chuvadukal Pathichu Nee Nadanukolka - Ashrayam
3 Marichu Manmarayunna Manujante Mahimayil
Mayangumo Mahiyithil Mathiyullavar
Marichuyirtheshuvinte Mahima Nee Kandukolka
Maduthupokilavanodaduthu Kolka - Ashrayam..
4 Avanude Valipavum Mahatwavum Innanekar
Ariyunilengilum Thaan Varumorunaal
Aadarichavarum Anaadarichavaruma-
Renathu Vellipadum Aadinathil - Ashrayam...
Aashrayam Yeshuvilennal Maname - ആശ്രയം യേശുവിലെന്നാൽ മനമേ
Reviewed by Christking
on
March 18, 2020
Rating:
No comments: