Aazhathil ninneshanodu - ആഴത്തിൽ നിന്നീശനോടു - Christking - Lyrics

    Aazhathil ninneshanodu - ആഴത്തിൽ നിന്നീശനോടു


    ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ
    കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ

    1 നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ!
    നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട്

    2 കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്റെ ഉള്ളം
    നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും

    3 പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം
    കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻ

    4 യാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ
    യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കും

    5 താതസുതാത്മാക്കളാകും ആദി ദൈവമായവന്നു
    ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെ

    നിന്റെ ഹിതംപോലെ- എന്ന രീതി (സങ്കീ. 130)


    English

    Aazhathil ninneshanodu - ആഴത്തിൽ നിന്നീശനോടു Aazhathil ninneshanodu - ആഴത്തിൽ നിന്നീശനോടു Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.