Anianiyai Pdayaniyai - അണിഅണിയായി പടയണിയായ് - Christking - Lyrics

    Anianiyai Pdayaniyai - അണിഅണിയായി പടയണിയായ്


    അണിഅണിയായി പടയണിയായ്
    അടരാടും പടയണിയായ്
    സേനാ നായകനേശുവിനായ്
    അണയാം അടർക്കളത്തിൽ

    അണിഅണിയായി പടയണിയായ്
    അടരാടും പടയണിയായ്
    മൃതു ജയിച്ചവനേശുവിനായ്
    അണയാം അടർക്കളത്തിൽ(2)

    1 ദൈവത്തിൻ സർവ്വായുധവും
    ധരിച്ചു നാം മുന്നേറിടണം(2)
    ശത്രുവിൻ എല്ലാ ചുവടുകളും
    ചെറുത്തു തോൽപ്പിക്കുക വേണം(2)
    വരിച്ചിടും നാം വിജയം(4)

    അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ
    യേശുവിൻ ഉന്നതനാമത്തിൽ
    ശത്രുവെ-വെന്നീടാം(2);- അണി...

    2 സത്യത്താൽ അര മുറുക്കിടാം
    നീതികവചവും ധരിച്ചിടാം (2)
    രക്ഷാശിരസ്ത്രം അണിഞ്ഞിടാം
    സുവിശേഷത്തിൻ ഒരുക്കമായ് (2)
    പാദരക്ഷകളണിയാം (4)

    അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ
    യേശുവിൻ ഉന്നതനാമത്തിൽ
    ശത്രുവെ-വെന്നീടാം (2) അണി...

    3 വിശ്വാസത്തിൻ പരിചയുമായ്
    ആത്മാവും പുതുജീവനുമായ് (2)
    ഇരുതലവാൾ പോൽ ഭേദിക്കും
    തിരുവചനത്തിൻ വാളേന്താം (2)
    വിജയക്കൊടികൾ നാട്ടാം (4)

    അണയാം രണഭൂവിൽ പൊരുതാം ഗുരുധീരൻ
    യേശുവിൻ ഉന്നതനാമത്തിൽ
    ശത്രുവെ-വെന്നീടാം(2);- അണി...


    Anianiyai Padayaniyai
    Adaradum Padayaniyai
    Sena Nayakan Yeshuvunayi
    Anayam Adarkkalathil

    Anianiyai Padayaniyai
    Adaradum Padayaniyai
    Mirthu Jayichavan Yeshuvinai
    Anayam Adarkkalathil(2)

    1 Daivathin Sarvvayudhavum
    Dharichu Naam Munneridanam(2)
    Shathruvin Ella Chuvadukalum
    Cheruthu Tholppikkuka Venam(2)
    Varichidum Naam Vijayam(4)

    Anayam Rana-bhuvil Porutham Guru Dheran
    Yeshuvin Unnatha-naamathil
    Shathruve-vennidam(2);- Anianiyai...

    2 Sathyathal Ara Murukkidam
    Neethi-kavachavum Dharichidam(2)
    Raksha-shirasthram Anigidam
    Shuvishesathin Orukkamai(2)
    Padarakshakal Aniyam(4)

    Anayam Rana-bhuvil Porutham Guru Dheran
    Yeshuvin Unnatha-naamathil
    Shathruve-vennidam(2);- Anianiyai...

    3 Vishvasathin Parichayumayi
    Aathmavum Puthu-jeevanumayi(2)
    Iruthalaval Pol Bhedikum
    Thiruvachanathin Valentham(2)
    Vijayakodikal Naataam(4)

    Anayam Rana-bhuvil Porutham Guru Dheran
    Yeshuvin Unnatha-naamathil
    Shathruve-vennidam(2);- Anianiyai...



    Anianiyai Pdayaniyai - അണിഅണിയായി പടയണിയായ് Anianiyai Pdayaniyai - അണിഅണിയായി പടയണിയായ് Reviewed by Christking on March 20, 2020 Rating: 5

    No comments:

    Powered by Blogger.