Annalil Enthoranandam Oh - അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു - Christking - Lyrics

    Annalil Enthoranandam Oh - അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു


    1 അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു
    വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം
    ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം
    ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ഓഓ യേശു

    2 പോയതുപോലെ നമ്മുടെ നായകൻ വരും
    നാം ചെയ്ത വേലകൾക്കെല്ലാം പ്രതിഫലം തരും
    ഓഓ സ്തോത്രം പാടുമെല്ലാവരും

    3 ഭിന്നത തീരും ഒന്നായ് വിശുദ്ധർ ചേരും
    ഖിന്നത മാറും തീരാവിനകൾ തീരും
    ഓഓ എല്ലാ കണ്ണീരും തോരും

    4 വിശുദ്ധഗണങ്ങൾ ഒന്നായി മന്നിൽ വന്നിടും
    അശുദ്ധി നീക്കി നന്നായി നമ്മൾ വാണിടും
    ഓഓ പേയിൻ സേനകൾ കേണീടും

    5 മരുവിൽ വിരിയും പുത്തൻ പനിനീർ മലർകൾ
    ധരയിൽ മുഴങ്ങുമെങ്ങും ദൈവിക സ്തുതികൾ
    ഓഓ ദിവ്യ സന്തോഷധ്വനികൾ

    6 നമ്മൾക്കൊരുക്കിയ നല്ലൊരു നവനഗറിൽ
    എന്നും എന്നും വാഴും സീയോൻ പുരിയിൽ
    ഓഓ ജീവനായകന്നരികിൽ


    English

    Annalil Enthoranandam Oh - അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു Annalil Enthoranandam Oh - അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു Reviewed by Christking on March 20, 2020 Rating: 5

    No comments:

    Powered by Blogger.