Anparnnoren Paran Ulakil Thumpa - അൻപാർന്നൊരെൻ പരൻ ഉലകിൽ തുമ്പങ്ങൾ - Christking - Lyrics

    Anparnnoren Paran Ulakil Thumpa - അൻപാർന്നൊരെൻ പരൻ ഉലകിൽ തുമ്പങ്ങൾ


    അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ
    എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേ

    1 നീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ
    ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയും

    2 മുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലം
    നാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽ

    3 തൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും
    ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കും

    4 നാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ
    സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽ

    5 കുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ തലയെ
    ശാലേമിൻ രാജനാം പരനേ സ്വാഗതം ചെയ്ക നിൻ പതിയെ

    6 പാടുവിൻ ഹാ ജയഗീതം പാടുവിൻ സ്തോത്ര സംഗീതം
    പാടുവിൻ യേശുരക്ഷകന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ


    Anparnnoren Paranulakil
    Thumpangal Therkuvan Varume
    Enpaduklakannedume
    Jan Padi Keerthanam Cheyume

    1 Nethiyin Suryanam Manuvel
    Shreyeshu Bhumiyil Varume
    Bethiyam Kurirulakalum
    Neethiyin’prabayengum Nirayum

    2 Muzangum Kahala’dawni’yiluyarkume
    Bhaktha’rakilam
    Namu’moru Nodiyil Cherum
    Parnapriya’narukil

    3 Than Kaikal Kannuneer Thudaykum
    Santhapangal Pariharikum
    Lokathe Nethiyil Bharikum
    Shoka’perumayum Nashikum

    4 Ndilla Namukeeyulakil
    Vedilla Namuke’maruvil
    Swalokathil Thanka’theruvil
    Nam Kanum Vedonnu Viravil

    5 Kunattin Kanthayam Shabaye
    Nannayuyarthu Nin Thalaye
    Shalemin Rajanam Parane
    Swagatham Cheyka Nin Pathiye

    6 Paduvin Ha Jayagetham
    Paduvin Sthothrasamgeetham
    Paduvin Yeshu’rakshakanu
    Halleluyah Halleluyah



    Anparnnoren Paran Ulakil Thumpa - അൻപാർന്നൊരെൻ പരൻ ഉലകിൽ തുമ്പങ്ങൾ Anparnnoren Paran Ulakil Thumpa - അൻപാർന്നൊരെൻ പരൻ ഉലകിൽ തുമ്പങ്ങൾ Reviewed by Christking on March 20, 2020 Rating: 5

    No comments:

    Powered by Blogger.