Anugamichidum Njanen Parane - അനുഗമിച്ചീടും ഞാനെൻ പരനെ - Christking - Lyrics

    Anugamichidum Njanen Parane - അനുഗമിച്ചീടും ഞാനെൻ പരനെ


    അനുഗമിച്ചിടും ഞാനെൻ പരനെ,
    പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ
    ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ

    1 മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞെന്നോ!
    വിമലജൻ ജീവൻ തരുവതിനും തുനിഞ്ഞെന്നോ!

    2 ശോധന പലതും മേദിനിയിതിലുണ്ടെന്നാലും
    വേദനയേകും വേളകളേറെ വന്നാലും

    3 വന്ദിത പാദസേവയതെന്നഭിലാഷം
    നിന്ദിതനായിത്തീരുവതാണഭിമാനം

    4 ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾ
    ആണികളേറ്റ പാണികളാലവൻ താങ്ങും

    5 കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻ
    വൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻ

    6 നന്മയും കൃപയും പിന്തുടരുമെന്നെയെന്നും
    വിൺമയവീട്ടിൽ നിത്യത മുഴുവൻ ഞാൻ വാഴും


    Anugamichidum Njanen Parane
    Parane Kurishil Marichuyartha Naathane
    Innum Ennum Matamilaatha Valabhane

    1 Mama Kodum Papam Therkkuvan Than Kaninjenno
    Vimalajan Jeevan Tharuvathinum Thuninjeno

    2 Shodhana Palathum Mediniyil Undenalum
    Vedanayekum Vellakalere Vanalum

    3 Vanditha Pada Sevayathen Abhilasham
    Nindithanayi Theruvathaana Abhimanam

    4 Sheenithanayi Kshoniyil Njaan Thalarumpol
    Aanikaleta Paanikalavan Thaangum

    5 Kurirul Vazhiyil Kootinu Koodevarum Thaan
    Vairikal Naduvil Nala Virunnu Tharum Thaan

    6 Nanmayum Kripayum Pinthudarum Eneyenum
    Vinmaya Veetil Nithyatha Muzhuvan Njan Vaazhum



    Anugamichidum Njanen Parane - അനുഗമിച്ചീടും ഞാനെൻ പരനെ Anugamichidum Njanen Parane - അനുഗമിച്ചീടും ഞാനെൻ പരനെ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.