Anugamikkum Njaaneshuvine - അനുഗമിക്കും ഞാനേശുവിനെ അനുദിനം - Christking - Lyrics

    Anugamikkum Njaaneshuvine - അനുഗമിക്കും ഞാനേശുവിനെ അനുദിനം


    1 അനുഗമിക്കും ഞാനേശുവിനെ
    അനുദിനം കുരിശെടുത്തു
    അവഗണിക്കും ഞാൻ ലോകസ്നേഹത്തെ
    അവൻ തന്ന ബലം ധരിച്ച്

    സ്നേഹക്കൊടിക്കീഴിൽ ഞാനിരുന്നു
    സ്നേഹനാഥനെ സ്തുതിക്കും (2)

    2 മമ പ്രിയരെന്നോടെതിർത്തിടിലും
    മനംനൊന്തു കലങ്ങീടിലും
    മനസുഖം തരും തൻ തിരുമൊഴികൾ
    മതിയെനിക്കാശ്വസിപ്പാൻ

    3 പല പരിശോധനകൾ സഹിച്ച്
    പഴിദുഷിനിന്ദ വഹിച്ച്
    അരുമരക്ഷകനെ അനുഗമിച്ചെൻ
    അവസരം ചെലവഴിക്കും

    4 വരുമൊരുനാളിലെന്നാത്മ
    പ്രിയന്നരികിലണഞ്ഞിടും ഞാൻ
    പുതുവുടലണിഞ്ഞു കുതുഹലമായ്
    പുതുപുരിയിൽ വസിക്കൂ

    ദൈവസന്നിധൗ - എന്നരീതി


    English

    Anugamikkum Njaaneshuvine - അനുഗമിക്കും ഞാനേശുവിനെ അനുദിനം Anugamikkum Njaaneshuvine - അനുഗമിക്കും ഞാനേശുവിനെ അനുദിനം Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.