Anugrahadhayakane - അനുഗ്രഹദായകനെ ആശ്രിതവത്സലനേ - Christking - Lyrics

    Anugrahadhayakane - അനുഗ്രഹദായകനെ ആശ്രിതവത്സലനേ


    അനുഗ്രഹദായകനെ ആശ്രിതവത്സലനേ
    ഈ നിൻ ദാസരിൽ വന്നു വസിക്കണെ
    അനുഗ്രഹമേകിടണേ ദർശനമരുളണമേ

    വരിക ദേവ അഭയം നീയേ
    ഹൃദയം നിറമേ നീയേ ശരണം

    ആദിമസഭയിൽ നീ നൽകിയ ദർശനം
    ഈ യോഗമദ്ധ്യേ നീ നൽകിടണമേ
    തടസമായ എൻ പാപം ഓർത്തീടരുതെ
    സാന്നിദ്ധ്യമേകി അനുഗ്രഹിച്ചീടണെ
    ദർശനമരുളണമെ;- വരിക ദേവാ...

    ആദിമസഭയിൽ നീ നൽകിയ വചനം
    ഏഴകൾക്കെന്നും നീ നൽകീടണമെ
    ആദിയോടനും നീ കൂടെയിരിക്കണം
    വചനമതേകി അനുഗ്രഹിച്ചീടണെ
    ദർശനമരുളണമെ;- വരിക ദേവാ...


    English

    Anugrahadhayakane - അനുഗ്രഹദായകനെ ആശ്രിതവത്സലനേ Anugrahadhayakane - അനുഗ്രഹദായകനെ ആശ്രിതവത്സലനേ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.