Anupama Gunagananeeyan Kristhu - അനുപമ ഗുണഗണനീയൻ ക്രിസ്തു - Christking - Lyrics

    Anupama Gunagananeeyan Kristhu - അനുപമ ഗുണഗണനീയൻ ക്രിസ്തു


    അനുപമ ഗുണഗണനീയൻ ക്രിസ്തു
    അരുണോദയ പ്രഭപൂരിതൻ
    അകമേ ആനന്ദദായകൻ

    1 ശോകോന്മുഖ നര ആശ്രയം അവൻ
    പാപോന്മുഖ നര രക്ഷകൻ
    രോഗോന്മുഖ ജഡ സൗഖ്യദായകൻ
    വീരോന്മുഖ ബലകാരണൻ

    2 ജീവൻ ഏകുന്ന ദൈവവും
    ജീവജലത്തിനുറവിടവും
    ജീവാമൃതമൊഴി തൂകിടും അനുദിനം
    ജീവൻ വഴിയും സത്യവും

    3 വിനയം തന്നുടെ സാഗരം
    അഭയം ഏവർക്കും സാദരം
    ദൈവത്തിന്നുടെ സാരാംശം-പര
    മാത്മാവിന്നും ജീവാംശം

    4 ചിത്തേ മംഗളകാരണൻ
    മൃത്യു ഭീതിസംഹാരകൻ
    പാർത്താൽ പാരിടമാകെയും-പ്രഭു
    ഓർത്താൽ ജീവിതസാരവും

    5 വാനൊളിയിൽ തെളിവേറിടും
    വാനവരിൽ മഹിമാസനൻ
    വാനേ പോയുടയോൻ വരും-വീണ്ടും
    വാനിൽ നമ്മെയും ചേർക്കുവാൻ


    Anupama Gunagananeeyan Kristhu
    Arunodaya Prabhapoorithan
    Akame Aanandadayakan

    1 Shokonmukha Nara Aashrayam Avan
    Paaponmukha Nara Rakshakan
    Rogonmukha Jada Saukhyadaayakan
    Veeronmukha Balakaaranan

    2 Jeevan Eekunna Daivavum
    Jeevajalathinuravidavum
    Jeevamrthamozhi Thookidum Anudinam
    Jeevan Vazhiyum Sathyavum

    3 Vinayam Thannude Saagaram
    Abhayam Eevarkkum Saadaram
    Daivathinnude Saraamsham-para
    Maathmavinnum Jeevaamsham

    4 Chiththe Mangalakaaranan
    Mrthyu Bheethi Samhaarakan
    Paarthaal Paaridamaakeyum-prrabhu
    Orthaal Jeevithasaaravum

    5 Vaanoliyil Thelivvridum
    Vaanavaril Mahimaasanan
    Vaane Poyudayon Varum-veendum
    Vaanil Nammeyum Cherkkuvaan



    Anupama Gunagananeeyan Kristhu - അനുപമ ഗുണഗണനീയൻ ക്രിസ്തു Anupama Gunagananeeyan Kristhu - അനുപമ ഗുണഗണനീയൻ ക്രിസ്തു Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.