Arulka Deva Nin Varam Snehamani - അരുൾകാ ദേവാ നിൻവരം സ്നേഹമാണീ - Christking - Lyrics

    Arulka Deva Nin Varam Snehamani - അരുൾകാ ദേവാ നിൻവരം സ്നേഹമാണീ


    1 അരുൾകാ ദേവാ നിൻവരം സ്നേഹമാണീ ദിവ്യനേശുവേ
    മരുവിൽ മരുവിടും ഏഴയ്ക്കായ് തരിക നിൻകൃപ മാരിപോൽ

    2 അഴലേറും ക്ഷോണിയിൽ ജീവിതം ആനന്ദം തരികില്ലീപ്പാരിടം
    അരുൾകാ അരുൾകാ ദായകാ നിൻ നവശക്തിയീ ദാസരിൽ

    3 സ്നേഹത്തിൻ ദീപം കുറഞ്ഞിടുന്നേ ഭക്തരിൻ സ്നേഹം തകർന്നിടുന്നേ
    നിറുത്തുക നിറവായ് നിൻ ദാസരെ അഴലതിൽപ്പെട്ടു തളരാതെ

    4 ദുരിതങ്ങളനുദിനമേറുന്നേ ആകുലമില്ല നിൻ സുതർക്കിഹെ
    ആനന്ദദായകനേശുവേ ആമോദത്താലെന്നും പാടും ഞാൻ

    5 നിന്ദകൾ സഹിക്കിലും പാടും ഞാൻ ബഹുനിന്ദകൾ സഹിച്ച എൻ പ്രിയാ
    മേഘത്തിൽ വേഗമായ് വന്നു നീ നിന്ദിതരെച്ചേർത്തണയ്ക്കുക

    6 പരിഹാസം നിന്ദകളേറ്റു ഞാൻ പരിചോടു തളർന്നിഹെ വീഴാതെ
    ഏന്തുക തൃക്കരമായതിലെന്നെ നിർത്തുക അന്ത്യംവരെയും നീ


    1 Arulka Deva Ninvaram Snehamane Divyaneshuve
    Maruvil Maruvidum Eezhaykkay Tharika Ninkrupa Maripol

    2 Azhalerum Kshoniyil Jeevitham Aanandam Tharikillepparidam
    Arulka Arulka Dayaka Nin Navashakthiyee Dasaril

    3 Snehathin Depam Kuranjidunne Bhaktharin Sneham Thakarnnidunne
    Niruthuka Niravay Nin Dasare Azhalathilppettu Thalarathe

    4 Durithangal Anudinamerunne Aakulamilla Nin Sutharkkihe
    Aananda Dayakaneshuve, Aamodathalennum Padum Njaan

    5 Nindakal Sahikkilum Padum Njan Bahunindakal Sahicha en Priya
    Meghathil Vegamay Vannu Nee Nindithare Cherthanaykkuka

    6 Parihasam Nindakaletu Njan Parichodu Thalarnnihe Vezhathe
    Eenthuka Thrikkaram Aayathilenne Nirthuka Anthyam Vareyum Nee



    Arulka Deva Nin Varam Snehamani - അരുൾകാ ദേവാ നിൻവരം സ്നേഹമാണീ Arulka Deva Nin Varam Snehamani - അരുൾകാ ദേവാ നിൻവരം സ്നേഹമാണീ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.