Arumayulleshuve Kurishil Maricha - അരുമയുള്ളേശുവേ കുരിശിൽ മരിച്ചു-എൻ - Christking - Lyrics

    Arumayulleshuve Kurishil Maricha - അരുമയുള്ളേശുവേ കുരിശിൽ മരിച്ചു-എൻ


    അരുമയുള്ളേശുവേ കുരിശിൽ മരിച്ച-എൻ
    ജീവനെ വീണ്ട രക്ഷിതാവേ
    സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
    ദുർഘടമലകൾ കടന്നു വരുന്നേ

    1 വീടും മറന്നു ഞാൻ നാടും മറന്നു ഞാൻ
    ഉടയവനേ നിന്റെ തിരുമുഖം കാൺമാൻ
    അടിയനെ വഴിയിൽ പലവിധയാപത്തിൻ
    നടുവിൽ നീ നടത്തി പരിപാലിച്ചു

    2 അപ്പനേക്കാളുമെന്നമ്മയെ കാളുമെൻ-
    ഓമനയുള്ളെൻ രക്ഷിതാവേ
    സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
    അരുമയുള്ളേശുവേ നിന്നെ മതിയേ

    3 കീറിയ വസ്ത്രവും നാറുന്ന ദേഹവും
    പൊഴിയുന്ന കഷണവും എന്നുടെ പ്രിയനെ
    ലാസറെ പോലെനിക്കീധരയേകിലും
    അരുമയുള്ളേശുവേ നിന്നെ മതിയേ

    4 വാളാൽ മരിക്കിലും പഞ്ഞത്താൽ ചാകിലും
    സിംഹങ്ങൽ ചീന്തി കഴുകന്മാർ പറിക്കിലും
    രക്ഷകനേശുവേ കാരുണ്യവാനേ
    നിശ്ചയമായെനിക്കവിടുത്തേ മതിയേ

    5 വീട്ടിൽ മരിക്കയോ കാട്ടിൽ പോയ് ചാകയോ
    റോമയിൽ പോകയോ തടവിൽ ഞാൻ ആകയോ
    അടികളും ഇടികളും പഴികളും ദുഷികളും
    അരുമയുള്ളേശുവിൻ പേരിൽ ഞാൻ സഹിക്കാം

    6 പോകുന്നു ഞാൻ എന്റെ പ്രേമസഖി നിന്റെ
    മാറിൽ വസിച്ചെന്റെ വീടൊന്നു കാൺമാൻ
    സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
    അരുമയുള്ളേശുവേ നിന്നെ മതിയേ


    Arumayulleshuve Kurishil Maricha-en
    Jeevane Veenda Rakshithaavee
    Sakalavum Marannu Njan Sakalavum Vedinju Njan
    Durgada Malakal Kadannu Varunne

    1 Veedum Marannu Njan Naadum Marannu Njan
    Udayavane Ninte Thirumukam Kaanmaan
    Adiyane Vazhiyil Palavidha Aapathin
    Naduvil Nee Nadathi Paripaalichu

    2 Appane Kaalumen Ammaye Kaalumen
    Oomanayullen Rakshithaavee
    Sakalavum Marannu Njan Sakalavum Vedinju Njan
    Arumayulleshuve Ninne Mathiyee

    3 Keeriya Vasthravum Naarunna Dehavum
    Pozhiyunna Kashanavum Ennude Priyane
    Laasare Polenikkeedharayekilum
    Arumayulleshuve Ninne Mathiye

    4 Vaalaal Marikkilum Panjathaal Chaakilum
    Simhangal Cheenthi Kazhukkanmaar Parikkilum
    Rakshakaneshuve Kaarunya’vaane
    Nischayamayenikkaviduthe Mathiyee

    5 Veetil Marikkayo Kaati Poi Chaakayo
    Romayil Pokayo Thadavil Njan Aakayo
    Adikalum Idikalum Pazhikalum Dhushikalum
    Arumayulleshuvin Peril Njan Sahikkam

    6 Pokunnu Njan Ente Premasakhi Ninte
    Maaril Vasichente Veedonnu Kaanmaan
    Sakalavum Marannu Njan Sakalavum Vedinju Njan
    Arumayulleshuve Ninne Mathiyee



    Arumayulleshuve Kurishil Maricha - അരുമയുള്ളേശുവേ കുരിശിൽ മരിച്ചു-എൻ Arumayulleshuve Kurishil Maricha - അരുമയുള്ളേശുവേ കുരിശിൽ മരിച്ചു-എൻ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.