Athbhutham Yeshuvin Naamam - അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും - Christking - Lyrics

    Athbhutham Yeshuvin Naamam - അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും


    അത്ഭുതം യേശുവിൻ നാമം
    ഈ ഭൂവിലെങ്ങും ഉയർത്തിടാം

    1 എല്ലാരും ഏകമായ് കൂടി
    സന്തോഷമായ്‌ ആരാധിക്കാം
    നല്ലവനാം കർത്തനവൻ
    വല്ലഭനായ്‌ വെളിപ്പെടുമേ

    2 നീട്ടിയ തൃക്കരത്താലും
    പരിശുദ്ധാത്മ ശക്തിയാലും
    തിരുവചനം അതിധൈര്യമായ്
    ഉരച്ചീടുക സഹോദരരേ

    3 മിന്നൽപിണരുകൾ വീശും
    പിന്മാരിയെ ഊറ്റുമവൻ
    ഉണരുകയായ്‌ ജനകോടികൾ
    തകരുമപ്പോൾ ദുർശക്തികളും

    4 വെള്ളിയും പോന്നൊന്നുമല്ല
    ക്രിസ്തേശുവിൻ നാമത്തിനാൽ
    അത്ഭുതങ്ങൾ അടയാളങ്ങൾ
    നടന്നീടുമേ തൻ ഭുജബലത്താൽ

    5 കുരുടരിൻ കണ്ണുകൾ തുറക്കും
    കാതു കേട്ടിടും ചെകിടർക്കുമെ
    മുടന്തുള്ളവർ കുതിച്ചുയരും
    ഊമരെല്ലാം സ്തുതി മുഴക്കും

    6 ഭൂതങ്ങൾ വിട്ടുടൻ പോകും
    സർവ്വബാധയും നീങ്ങിടുമേ
    രോഗികളും ആശ്വസിക്കും
    ഗീതസ്വരം മുഴങ്ങിടുമേ

    7 നിന്ദിത പാത്രരായ്‌ മേവാൻ
    നമ്മെ നായകൻ കൈവിടുമോ
    എഴുന്നേറ്റു നാം പണിതീടുക
    തിരുക്കരങ്ങൾ നമ്മോടിരിക്കും


    Athbhutham Yeshuvin Naamam
    Ie Bhuvilengum Uyarthidaam

    1 Ellaarum Eekamay Kudy
    Santhoshamay Aaradhikkaam
    Nallavanam Karthanavan
    Vallabhanay Velippedume

    2 Neettiya Thri-kkarathalum
    Parishudhaathma Shakthiyalum
    Thiruvachanam Athi’dhairyamaay
    Uracheduka Sahodarare

    3 Minnal-pinarukal Veeshum
    Pinmaariye Oottumavan
    Unarukayai Jana-kodikal
    Thakarumappol Durshakthikalum

    4 Velliyum Ponnonnumalla
    Kristheshuvin Naamathinal
    Atbhuthangal Adayalangal
    Nadanneeume Than Bhujabelathal

    5 Kurudarin Kannukal Thurakkum
    Kaathu Kettidum Chekidarkume
    Mudanthullavar Kuthi’chuyarum
    Umarellam Sthuthi Muzhakkum

    6 Bhuthangal Vittudan Pokum
    Sarvva Bathayum Neengedume
    Rogikalum Aashvasikkum
    Geetha Svaram Muzhangedume

    7 Ninditha Pathraray Mevan
    Namme Nayakan Kaividumo
    Ezhunnetu Naam Panitheduka
    Thirukkarangal Nammodirikkum



    Athbhutham Yeshuvin Naamam - അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും Athbhutham Yeshuvin Naamam - അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.