Athbhutham Ithathbutham Ie - അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം - Christking - Lyrics

    Athbhutham Ithathbutham Ie - അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം


    അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം
    നിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോ
    ഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേ
    മഹത്തരം ഹാ ശ്രേഷ്ഠമേ അത്

    രാജാധി രാജാവാം കർത്താധി കർത്തൻ നീ
    ആരാധനക്കേവം യോഗ്യനും നീ

    1 അത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീ
    അസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂ
    ഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചു
    പുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾ

    2 രോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീ
    പാപികൾക്കു മോചനം നൽകി
    ക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽ
    എൻ പാപം മുറ്റും നീങ്ങിപ്പോയായല്ലോ

    എൻ ആത്മാവെന്നെന്നും നിൻ സ്തുതികൾ വർണ്ണിക്കും
    നിൻ അത്ഭുതനാമത്തെ വാഴ്ത്തിടും ഞാൻ


    English

    Athbhutham Ithathbutham Ie - അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം Athbhutham Ithathbutham Ie - അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.