Athimahathaam Nin Seva Cheyvaan - അതിമഹത്താം നിൻ സേവ ചെയ്‌വാൻ

- Malayalam Lyrics
- English Lyrics
അതിമഹത്താം നിൻ സേവ ചെയ്വാൻ
എന്നെ വിളിച്ച എൻ പ്രിയ കർത്താവേ
ജീവിച്ചിടും ഞാൻ എൻ നാൾ മുഴുവൻ
നിനക്കായ് എന്റെ യേശുവേ
1 ബലഹീന പാത്രമാം എന്നെ നീ ഉരുക്കി
പുതുരൂപം നൽകിയല്ലോ
ഉപയോഗപൂർണ്ണമായ് അഭിമാന പാത്രമായ്
എന്നെ വേർതിരിച്ചുവല്ലോ
2 പരിശുദ്ധമാക്കാൻ അഗ്നിശോധനയും
കൃപ നൽകാൻ മരുഭൂമിയും
ദർശനമേകാൻ പത്മോസും ഒരുക്കി
എന്നെ വേർതിരിച്ചുവല്ലോ
3 ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാൻ
നിൻ സേവക്കായ് ഇറങ്ങി
നഷ്ടമാകില്ല ഒന്നും നിന്റെ വിശ്വസ്തത
എന്നെ പുലർത്തിടുമല്ലോ
Athimahathaam Nin Seva Cheyvaan
Enne Vilicha en Priya Karthaave
Jeevichidum Njaan en Naal Muzhuvan
Ninakkaay Ente Yeshuve
1 Balaheena Paathramaam Enne Nee Urukki
Puthuroopam Nalkiyallo
Upayogapoornamaay Abhimaana Paathramaay
Enne Verthirichuvallo
2 Parishudhamaakkaan Agnishodhanayum
Krupa Nalkaan Marubhoomiyum
Darshanam Ekaan Pathmosum Orukki
Enne Verthirichuvallo
3 Laabhamaayirunnava Chethamennenni Njaan
Nin Sevakkaay Irrangi
Nashtamaakilla Onnum Ninte Vishvasthatha
Enne Pularthidumallo
Athimahathaam Nin Seva Cheyvaan - അതിമഹത്താം നിൻ സേവ ചെയ്‌വാൻ
Reviewed by Christking
on
March 23, 2020
Rating:

No comments: