Athyunnathanam Daivathin Maravil - അത്യുന്നതനാം ദൈവത്തിൻ മറവിൽ

    Athyunnathanam Daivathin Maravil - അത്യുന്നതനാം ദൈവത്തിൻ മറവിൽ


    1 അത്യുന്നതനാം ദൈവത്തിൻ മറവിൽ
    സർവ്വശക്തൻ നിഴലിൻ കീഴിൽ
    കോട്ടയായവൻ സങ്കേതമായവൻ
    തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ

    ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
    ഞാനാരെ പേടിക്കും കർത്തനെന്റെ അഭയം
    ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ
    കൈപിടിച്ചു നയിക്കുന്നെന്നെ

    2 പാപമൃത്യു ശാപഘോരപീഡയാൽ
    മനമുരുകും മർത്യസ്നേഹിതാ
    അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ
    യേശുവിന്റെ പാദേ ചേരുക;- ഞാനാ...

    3 യുദ്ധം ക്ഷാമ രോഗ വിപ്ളവാധികൾ
    ഭൂലോകത്തെ നടുക്കീടുന്നു
    വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
    ജയം വരിച്ചേശു വരുന്നു;- ഞാനാ...

    4 രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
    സത്യമാർഗ്ഗമന്വേഷിപ്പോനെ
    സത്യവഴിയും വാതിലുമായ
    യേശുനാഥൻ പാദം ചുംബിക്ക;- ഞാനാ...


    1 Athyunnathanam Daivathin Maravil
    Sarvashakthan Nizhalin Keezhil
    Kottayayavan Sangethamayavan
    Than Sannidhiyil Vasikkunnu Njan

    Njanashrayikkum Para en Rakshayin Velicham
    Njanare Pedikkum Karthanente Abhayam
    Idayashreshtan Kristhu Veeryabhujam Ullon
    Kaipidichu Nayikkunnenne

    2 Paapamrithyu Shapa’ghorapeedayal
    Manamurukum Marthyasnehithaa
    Addhvanikkunnor Bharam Vahippor
    Yeshuvinte Paade Cheruka

    3 Yuddham Kshaama Roga Viplavaadhikal
    Bhoolokathe Nadukkeedunnu
    Villodikkuvaan Vyaadhi Neekkuvaan
    Jayam Varicheshu Varunnu

    4 Rakshaneduvan Moksham Praapippaan
    Sathyamaargamanveshippone
    Sathyavazhiyum Vaathilumaaya
    Yeshunathan Paadam Chumbikka



    Athyunnathanam Daivathin Maravil - അത്യുന്നതനാം ദൈവത്തിൻ മറവിൽ Athyunnathanam Daivathin Maravil - അത്യുന്നതനാം ദൈവത്തിൻ മറവിൽ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.