Azhalerume Loka Varidhiyil - അഴലേറുമീ ലോക വാരിധിയിൽ - Christking - Lyrics

    Azhalerume Loka Varidhiyil - അഴലേറുമീ ലോക വാരിധിയിൽ


    അഴലേറുമീ ലോക വാരിധിയിൽ
    വിശ്വാസനൗകയിൽ ഞാൻ
    ക്രൂശിതനാമെൻ കർത്താവിനെ നോക്കി
    യാത്ര ചെയ്യുന്നു ഞാൻ

    1 വിശ്വാസ കൺകളാൽ കാണുന്നു ഞാൻ
    ശാശ്വത ഭവനമിതാ
    പിൻപിലുള്ളതിനെ മറന്നു കൊണ്ടോടുന്നു
    മുൻപിലെൻ വിരുതിനായി

    2 വേല വിശാലവും വിപുലവുമേ
    വേലക്കാർ ചുരുക്കവുമേ
    അൻപേറും പ്രീയനിൻ മാധുര്യമേറിടും
    വിളികേട്ടു ഞാൻ വരുന്നേ

    3 കാൽവറി സ്നേഹത്തിൻ ആഴമതിൽ
    നിമഗ്നനായ് അന്ത്യം വരെ
    ക്രൂശതിൽ സാക്ഷിയായ് അടരാടുവാൻ നാഥാ
    അമിതബലം തരണേ

    4 ബലഹീനതയിൽ തികെഞ്ഞു വരും
    അത്യന്ത ശക്തിയിനാൽ
    ബലഹീനനെന്നെ നടത്തേണമേ നീ
    നന്നായ് നിൻ സേവ ചെയ്വാൻ

    5 മഹിമാസനത്തിങ്കൽ കളങ്കമെന്യേ
    എന്നെയും നിറുത്തിടുവാൻ
    ശക്തനാം യേശുവിൽ സമ്പൂർണ്ണമായ് എന്നെ
    അർപ്പണം ചെയ്യുന്നു ഞാൻ


    Azhalerumee Loka Vaaridhiyil
    Vishvasa Naukayil Njaan
    Krooshithanamen Karthavine Nokki
    Yaathra Cheyyunnu Njaan

    1 Vishvasa Kankalal Kaanunnu Njaan
    Shashvatha Bhavanamithaa
    Pinpilullathine Marannu Kondodunnu
    Munpilen Viruthinaay

    2 Vela Vishalavum Vipulavume
    Velakkar Churukkavume
    Anperum Preeyanin Madhuryameridum
    Vilikettu Njaan Varunne

    3 Kalvari Snehathin Aazhamathil
    Nimagnanay Anthyam Vare
    Krooshathil Sakshiyay Adaraduvaan Natha
    Amithabalam Tharane

    4 Balaheenathayil Thikenjnju Varum
    Athyantha Shakthiyinaal
    Balaheenanenne Nadathename Nee
    Nannaay Nin Seva Cheyvaan

    5 Mahimasanathil Kalankamenye
    Enneyum Niruthiduvan
    Shakthanam Yeshuvil Sampornnamay Enne
    Arppanam Cheyunnu Njaan



    Azhalerume Loka Varidhiyil - അഴലേറുമീ ലോക വാരിധിയിൽ Azhalerume Loka Varidhiyil - അഴലേറുമീ ലോക വാരിധിയിൽ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.