Balappeduthunna Daivam - ബല​പ്പെടുത്തുന്ന ദൈവം - Christking - Lyrics

    Balappeduthunna Daivam - ബല​പ്പെടുത്തുന്ന ദൈവം


    ബലപ്പെടുത്തുന്ന ദൈവം
    ദൂതന്മാരാൽ എന്നെയെന്നും(2)
    എന്റെ തകർച്ചയിൽ എന്റെ താഴ്ചയിൽ
    എന്നെ ബലപ്പെടുത്തുന്ന ദൈവം
    ഈ ദൈവം എനിക്കെന്നും ആശ്രയം (2)

    ഒന്നിലും നീ തകരരുതേ
    മനുഷ്യരിലാശ്രയം വയ്ക്കരുതേ
    നിന്റെ ഭാരം നിന്റെ വേദന
    എന്നിലെന്നും നീ അർപ്പിക്കുക
    ഈ ദൈവം എനിക്കെന്നും ആശ്രയം(2)

    നിന്റെ ശോധനയിൽ കൂടെയിരിക്കുന്നവൻ
    നിന്റെ പ്രതികൂലത്തിൽ താങ്ങിനടത്തുന്നവൻ
    നിന്നെ മുറിക്കും നിന്നെ പണിയും
    നല്ല പാത്രമായ് തൻ ഭുജത്താൽ
    ഈ ദൈവം എനിക്കെന്നും ആശ്രയം (2)


    English

    Balappeduthunna Daivam - ബല​പ്പെടുത്തുന്ന ദൈവം Balappeduthunna Daivam - ബല​പ്പെടുത്തുന്ന ദൈവം Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.